Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ ഏഴുമണിക്കും 11മണിക്കുമിടയിലാണ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍; കാരണം ഇതാണ്

ഇത് ആഗോള മരണങ്ങളുടെ ഏകദേശം 32% ആണ്.

Heart Attack, Lifestyle effects youth Heart Health, Heart Attack in Youth, ഹൃദയാഘാതം, യുവാക്കളില്‍ ഹൃദയസംബന്ധമായ രോഗം, ഹാര്‍ട്ട് അറ്റാക്ക്‌

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 26 ഓഗസ്റ്റ് 2025 (11:15 IST)
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022 ല്‍ 19.8 ദശലക്ഷം ആളുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് ആഗോള മരണങ്ങളുടെ ഏകദേശം 32% ആണ്. ഇതില്‍ 85% മരണങ്ങളും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ്. ഹൃദയത്തിലേക്ക് രക്തവും ഓക്‌സിജനും അയയ്ക്കുന്ന ഒരു ധമനിയില്‍ തടസ്സം ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.
 
നിങ്ങളുടെ പ്രഭാതങ്ങളില്‍ നിങ്ങളുടെ ഹൃദയത്തിന് ഉയര്‍ന്ന ജാഗ്രത നല്‍കണമെന്ന് ഹൃദയരോഗ വിദഗ്ധനായ ഡോ. സഞ്ജയ് ഭോജ്രാജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. രാവിലെകള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് വളരെ സെന്‍സിറ്റീവ് സമയമാണെന്ന് അദ്ദേഹം പറയുന്നു, കാരണം അത് ഉണരുന്നതിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്.
 
നിങ്ങള്‍ ഉണരുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. പ്ലേറ്റ്ലെറ്റുകള്‍ കൂടുതല്‍ സ്റ്റിക്കി ആയി മാറുന്നു, രക്തസമ്മര്‍ദ്ദം ഉയരുന്നു. ഇത് ഹൃദയാഘാതത്തതിന് കാരണമാകാമെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍ മിക്ക ഹൃദയാഘാതങ്ങളും രാവിലെ 7 മണിക്കും 11 മണിക്കും ഇടയില്‍ സംഭവിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഗസ്റ്റ് 30, 31 തിയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യണം; അമീബിക് മസ്തിഷ്‌കജ്വരത്തിനെതിരെ ജാഗ്രത