മള്‍ട്ടി വിറ്റാമിനുകള്‍ കഴിക്കാതിരിക്കേണ്ട കാര്യമില്ല, നിരവധി ഗുണങ്ങള്‍

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 ഓഗസ്റ്റ് 2025 (11:08 IST)
മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു. വിറ്റാമിന്‍ സി, ഡി, സിങ്ക് എന്നിവ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നു. കൂടാതെ വിറ്റാമിന്‍ ബി ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അങ്ങനെ ക്ഷീണം അകറ്റാന്‍ സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ഇ, ബി6, ഫോളിക് ആസിഡ്, എന്നിവ അണുബാധ കുറച്ച് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ, ബയോട്ടിന്‍,എന്നിവ ചര്‍മത്തിന്റെയും മുടിയുടേയും നഖത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു. 
 
കൂടാതെ വിറ്റാമിന്‍, ഡി, കെ, കാല്‍സ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. വിറ്റാമിന്‍ എ, സി, ഇ, എന്നിവ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഭക്ഷണത്തില്‍ നിന്നും പോഷകങ്ങളെ ശരീരത്തിന് ആഗീരണം ചെയ്യാനും മള്‍ട്ടിവിറ്റാമിന്‍ സഹായിക്കുന്നു. അതേസമയം മുട്ടയുടെ വെള്ള പ്രോട്ടീന്റെ പവര്‍ ഹൗസ് എന്നാണ് അറിയപ്പെടുന്നത്. ഇത് മുഴുവനും പ്രോട്ടീനാണ്. ഇത് മസില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. 
 
അതേസമയം മുഴുവന്‍ മുട്ടകഴിച്ചാല്‍ അതില്‍ നിന്നും പ്രോട്ടീനൊപ്പം നല്ല കൊളസ്‌ട്രോളും പോഷകങ്ങളും ലഭിക്കും. മുട്ടയുടെ വെള്ളയില്‍ കലോറി കുറവാണ്. എന്നാല്‍ വിറ്റാമിന്‍ എ, ഡി, ഇ, ബി കോംപ്ലക്‌സ്, ആവശ്യ മിനറലുകള്‍ എന്നിവയെല്ലാം മുട്ടയുടെ മഞ്ഞയിലാണ് ഉള്ളത്. മുട്ടയുടെ വെള്ളയില്‍ ഒട്ടും തന്നെ കൊഴുപ്പ് ഇല്ല. മഞ്ഞയിലാണ് കൊഴുപ്പുള്ളത്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷമിച്ചിരുന്നാല്‍ രോഗങ്ങള്‍ പിന്നാലെ കൂടും; ഇക്കാര്യങ്ങള്‍ അറിയണം

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

അടുത്ത ലേഖനം
Show comments