Select Your Language

Notifications

webdunia
webdunia
webdunia
webdunia

വികെ ശ്രീകണ്ഠന്റെ പരാമര്‍ശം പൊളിറ്റിക്കലി ഇന്‍കറക്റ്റ്; പരാമര്‍ശത്തിന് പിന്നാലെ വിളിച്ചു പ്രതിഷേധം അറിയിച്ചെന്ന് വിഡി സതീശന്‍

വികെ ശ്രീകണ്ഠന്റെ പരാമര്‍ശം പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്നും പരാമര്‍ശത്തിന് പിന്നാലെ വിളിച്ചു പ്രതിഷേധം അറിയിച്ചെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍.

Nilambur ByElection, Jamaat E Islami, Jamaat E Islami supports Congress in Nilambur, Congress and Jamat e Islami, UDF, ജമാഅത്തെ ഇസ്ലാമി, യുഡിഎഫ്, കോണ്‍ഗ്രസ്, നിലമ്പൂര്‍, ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 ഓഗസ്റ്റ് 2025 (13:15 IST)
വികെ ശ്രീകണ്ഠന്റെ പരാമര്‍ശം പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്നും പരാമര്‍ശത്തിന് പിന്നാലെ വിളിച്ചു പ്രതിഷേധം അറിയിച്ചെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിലാണ് വി കെ ശ്രീകണ്ഠന്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. 
 
ആരോപണമുന്നയിക്കുന്ന സ്ത്രീകള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ ആരും ഒരുതരത്തിലുള്ള പ്രചരണവും നടത്തരുത്. അത് കോണ്‍ഗ്രസിന്റെ സംസ്‌കാരം അല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത്തരം കാര്യങ്ങള്‍ ചെയ്താല്‍ നടപടി എടുക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. രാഹുല്‍ നിരപരാധി ആണെങ്കില്‍ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശമുണ്ട്. 
 
രാഹുലിന് പറയാനുള്ളത് പാര്‍ട്ടി കേള്‍ക്കുമെന്ന് സതീശന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ മന്ത്രിമാര്‍ക്കൊപ്പം അല്‍പ വസ്ത്രം ധരിച്ച് ഫോട്ടോ എടുത്തില്ലേയെന്നായിരുന്നു വികെ ശ്രീകണ്ഠന്‍ ചോദിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപം, എഴുത്തുകാരി ഹണി ഭാസ്‌ക്കറിന്റെ പരാതിയില്‍ 9 പേര്‍ക്കെതിരെ കേസ്