Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

ഇത് വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. മറ്റൊന്ന് കാരറ്റാണ്

These foods are only beneficial eaten hot

സിആര്‍ രവിചന്ദ്രന്‍

, ശനി, 3 മെയ് 2025 (19:08 IST)
ഭക്ഷണങ്ങള്‍ ചൂടാക്കിയാല്‍ അവയുടെ പോഷകമൂല്യത്തില്‍ കുറവുണ്ടാകുമെന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഇതിന് നേര്‍വിപരീതമാണ്. അതില്‍ ആദ്യത്തേത് മുട്ടയാണ്. മുട്ട ചൂടാക്കുമ്പോള്‍ പ്രോട്ടീന്‍ വിഘടിക്കുന്നു. ഇത് വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. മറ്റൊന്ന് കാരറ്റാണ്. ഇത് ചൂടാക്കുമ്പോള്‍ കോശഭിത്തി വിഘടിച്ച് ബീറ്റാ കരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഉണ്ടാകുന്നു. 
 
ഇത് വിറ്റാമിന്‍ എ ആയി പരിവര്‍ത്തനം ചെയ്യപ്പെടും. കൂടാതെ ശരീരം ഇത് കൂടുതല്‍ ആഗീരണം ചെയ്യുന്നു. ഇത്തരത്തില്‍ ബീറ്റ്‌റൂട്ടും ചൂടാക്കി കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ബി ധാരാളം ലഭിക്കും. ബ്രോക്കോളിയെ ചൂടാക്കുമ്പോള്‍ ഇതിലെ സള്‍ഫോറഫെനിന്റെ അളവ് കൂടുന്നു. ഇത് കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ചീര വേവിക്കുമ്പോള്‍ ഇതിലെ ഫോളേറ്റും അയണും ശരീരത്തിന് ആഗീകരണം ചെയ്യാനുള്ള രീതിയിലാകുന്നു. 
 
എന്നാല്‍ കൂടുതല്‍ വേവിച്ചാല്‍ വിറ്റാമിന്‍ സി നഷ്ടമാകും. തൊലിയോടുകൂടി ഉരുളക്കിഴങ്ങ് വേകിക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് കൂട്ടും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം