Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

ലാറ്റക്‌സ് അലര്‍ജിയുള്ളവരെ ദോഷകരമായി ബാധിക്കുന്ന തരം പ്രോട്ടീനുകള്‍ അവോക്കാഡോയില്‍ കാണപ്പെടുന്നു.

avocado

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 8 മെയ് 2025 (19:47 IST)
avocado
അവോക്കാഡോ ആരോഗ്യത്തിന് ഗുണകരമാണ്, പക്ഷേ ചില ആളുകള്‍ക്ക് ഇത് ദോഷകരമാകാം. ആര്‍ക്കൊക്കെയാണ് ഇത് ദോഷമാകുന്നതെന്ന് നോക്കാം. ലാറ്റക്‌സ് അലര്‍ജിയുള്ളവര്‍ക്ക് അവോക്കാഡോ ഒരു അപകടകരമായ ഭക്ഷണമാണ്. ലാറ്റക്‌സ് അലര്‍ജിയുള്ളവരെ ദോഷകരമായി ബാധിക്കുന്ന തരം പ്രോട്ടീനുകള്‍ അവോക്കാഡോയില്‍ കാണപ്പെടുന്നു. ഇത് ചര്‍മ്മത്തില്‍ ചുണങ്ങു, വീക്കം അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. 
 
അവോക്കാഡോയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉളളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല. അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്, എന്നാല്‍ ഇതില്‍ കലോറിയും വളരെ കൂടുതലാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇത് കഴിക്കുന്നത് നല്ലതല്ല. ചില ആളുകള്‍ക്ക് അവോക്കാഡോ കഴിച്ചതിനുശേഷം ഗ്യാസ്, വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. 
 
അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന നാരുകളാകാം ഇതിന് കാരണം. അവോക്കാഡോയില്‍ നല്ല അളവില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്, ഇത് രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ രക്തം കട്ടിയാകാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍, അവോക്കാഡോ അമിതമായി കഴിക്കുന്നത് മരുന്നിന്റെ ഫലം കുറയ്ക്കുകയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും അവസ്ഥകള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ഒരു ഡോക്ടറെ സമീപിച്ചതിനുശേഷം മാത്രം അവോക്കാഡോ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം