മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ആ ദിവസങ്ങളിൽ അൽപ്പം സമാധാനവും ആശ്വാസവും നൽകാൻ മെൻസ്ട്രൽ കപ്പുകൾക്ക് കഴിയും.

നിഹാരിക കെ.എസ്
ബുധന്‍, 12 ഫെബ്രുവരി 2025 (12:16 IST)
ആർത്തവ ദിനങ്ങൾ ഒരിക്കലും സാധാരണ ദിനമാകില്ല. ഓരോ മാസവും ഓരോ ബുദ്ധിമുട്ടുകൾ. ഓരോ വേദനകൾ. എന്നാൽ, ആ ദിവസങ്ങളിൽ അൽപ്പം സമാധാനവും ആശ്വാസവും നൽകാൻ മെൻസ്ട്രൽ കപ്പുകൾക്ക് കഴിയും. ഉപയോഗിക്കാനുള്ള എളുപ്പം, ദീർഘകാല ഉപയോഗം, കുറഞ്ഞ ചെലവ്, പരിസ്ഥിതി സൗഹൃദം എന്നിവയാണ് മെൻസ്ട്രൽ കപ്പുകളെ കൂടുതൽ ജനപ്രിയമാക്കുന്നത്. മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതായുണ്ട്. അല്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
 
ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മെൻസ്ട്രൽ കപ്പുകളുടെ കരുതലില്ലാത്ത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടുന്നത്. മെൻസ്ട്രൽ കപ്പിന്റെ അളവിലെ വ്യത്യാസവും, കൃത്യമല്ലാത്ത സ്ഥാനവുമാണ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. വൃക്കയിൽ നിന്ന് മൂത്രസഞ്ചിയിലേക്ക് മൂത്രം ശരിയായി ഒഴുകാൻ കഴിയാത്ത അവസ്ഥയ്ക്ക് (യൂറിറ്റെറോഹൈഡ്രോനെഫ്രോസിസ്) കാരണമാകുന്നതാണ് ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുന്നു.
 
മെൻസ്ട്രൽ കപ്പ് ഉപയോഗത്തിലെ സങ്കീർണതകൾ ഒഴിവാക്കാൻ ശരിയായ ആകൃതി, വലുപ്പം, ഇൻസേർഷൻ രീതി എന്നിവ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കണമെന്നും പഠനം പറയുന്നു.
 
മെൻസ്ട്രൽ കപ്പുകൾ ഏകദേശം 6 മുതൽ 12 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം. എന്നാൽ ആദ്യ ഉപയോഗത്തിൽ പലർക്കും കപ്പിന്റെ ഉപയോഗം കംഫർട്ട് ആകാൻ സാധ്യതയില്ല. മെൻസ്ട്രൽ കപ്പ് ഉപയോഗത്തിന് ഒപ്പം തന്നെ ശ്രദ്ധ വേണ്ടതാണ് ഉപയോഗ ശേഷം കപ്പുകൾ പുറത്തെടുക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്നിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? ഡോക്ടര്‍മാര്‍ പറയുന്നത് നോക്കാം

ആര്‍ത്തവ വേദന എങ്ങനെ മറികടക്കാം

ആരോഗ്യമുള്ള പുരുഷബീജം: ചലനശേഷി വര്‍ദ്ധിപ്പിക്കാനും ബീജത്തിന്റെ എണ്ണം കൂട്ടാനും ചില സ്വാഭാവിക വഴികള്‍

തലേന്നത്തെ മീൻകറിക്ക് രുചി കൂടാനുള്ള കാരണമെന്ത്?

പകര്‍ച്ചവ്യാധിപോലെ പടരുകയാണ് ഈ വിറ്റാമിന്റെ കുറവ്

അടുത്ത ലേഖനം
Show comments