Webdunia - Bharat's app for daily news and videos

Install App

ഇവ കുട്ടികളിലെ ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 11 ഫെബ്രുവരി 2025 (20:34 IST)
പാല്‍, മുട്ട, നിലക്കടല, ട്രീ അണ്ടിപ്പരിപ്പ്, ബദാം,എള്ള്, സോയ, ഗോതമ്പ്, മത്സ്യം, കക്കയിറച്ചി എന്നിവയാണ് കുട്ടികളില്‍ ഏറ്റവും സാധാരണമായ ഭക്ഷണ അലര്‍ജികള്‍. ഭക്ഷണ അലര്‍ജിയുള്ള കുട്ടികളില്‍ ഈ സമയത്ത് ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്തൊക്കെയാണവയെന്ന് നോക്കാം. ചുണ്ടുകള്‍, മുഖം, അല്ലെങ്കില്‍ കണ്ണുകള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള വീക്കം ഫുഡ് അലര്‍ജിയുടെ ലക്ഷണമാണ്. അതുപോലെ തന്നെ ത്വക്കില്‍ ചുവപ്പ്, ചൊറിച്ചില്‍, പൊങ്ങിയ പാടുകള്‍ എന്നിവ ഭക്ഷണം കഴിച്ച് അല്‍പ്പസമയത്തിനകം പ്രത്യക്ഷപ്പെടാം. 
 
മൂക്കൊലിപ്പ് പോലെയുള്ള അലര്‍ജിക് റിനിറ്റിസ് ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം. കൂടാതെ വായ അല്ലെങ്കില്‍ തൊണ്ട ചൊറിച്ചില്‍, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം അല്ലെങ്കില്‍ വയറുവേദന, തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം എന്നിവയും ഉണ്ടാകാം. ഗുരുതരമായ അവസ്ഥയില്‍ ശ്വാസതടസ്സം പോലുള്ള ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാകും. 
 
എന്നാല്‍ ചിലരില്‍ പെട്ടന്നുണ്ടാകുന്ന റിയാക്ഷനുകള്‍ കാണിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ 72 മണിക്കൂറിന് ശേഷം മാത്രമായിരിക്കും ലക്ഷണങ്ങള്‍ ഉണ്ടാവുക. ഭക്ഷണത്തോടുള്ള അലര്‍ജിയുള്ള കട്ടികള്‍ക്കായി ഒരു ഫുഡ് ഡയറി സൂക്ഷിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്‌

നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ

Foreplay: എന്താണ് ഫോര്‍പ്ലേ? കിടപ്പറ രഹസ്യങ്ങള്‍

ലാറ്റക്‌സ് അലര്‍ജി, വൃക്കരോഗങ്ങള്‍, അമിതവണ്ണം എന്നിവയുണ്ടോ, അവോക്കാഡോ കഴിക്കാതിരിക്കുന്നതാണ് നല്ലത്!

ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്ന പ്രശ്‌നമുണ്ടോ ? ഈ ടിപ്പുകള്‍ പരീക്ഷിച്ചു നോക്കൂ

അടുത്ത ലേഖനം
Show comments