ഈ മൂന്ന് പ്രധാന പരിശോധനകളിലൂടെ നിങ്ങളുടെ അസ്ഥിവേദനയുടെ കാരണത്തിന്റെ 90ശതമാനവും കണ്ടെത്താം; എയിംസ് ഓര്‍ത്തോപീഡിക് സര്‍ജന്‍ പറയുന്നു

ഈ മൂന്ന് പ്രധാന പരിശോധനകളിലൂടെ നിങ്ങളുടെ അസ്ഥിവേദനയുടെ കാരണത്തിന്റെ 90ശതമാനവും കണ്ടെത്താം; എയിംസ് ഓര്‍ത്തോപീഡിക് സര്‍ജന്‍ പറയുന്നു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (13:00 IST)
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ അലട്ടുന്ന ഒരു വര്‍ദ്ധിച്ചുവരുന്ന ആശങ്കയാണ് പുറംവേദന. ഇത് ദൈനംദിന ജീവിതത്തെയും ജോലിയെയും മൊത്തത്തിലുള്ള ക്ഷേമത്തെയും ബാധിക്കുന്നു. എയിംസ് റായ്പൂരിലെ ഓര്‍ത്തോപീഡിക് ആന്‍ഡ് സ്‌പോര്‍ട്‌സ് ഇന്‍ജുറി സര്‍ജനായ ഡോ. ദുഷ്യന്ത് ചൗച്ചന്‍ സെപ്റ്റംബര്‍ 17 ലെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നടുവേദനയ്ക്ക് എല്ലാ സ്ത്രീകളും പരിഗണിക്കേണ്ട 3 അവശ്യ പരിശോധനകളെക്കുറിച്ച് പങ്കുവെച്ചു.
 
1. വിറ്റാമിന്‍ ഡിയും കാല്‍സ്യവും: അസ്ഥി, പേശി വേദനയുടെ 80-90% വിറ്റാമിന്‍ ഡി 3യും കാല്‍സ്യവും ഇല്ലാത്തതിനാലാണ് ഉണ്ടാകുന്നത്, അതിനാല്‍ ഈ പരിശോധന അത്യാവശ്യമാണ്.
 
2. പൂര്‍ണ്ണമായ രക്തപരിശോധനയും അയണ്‍ പ്രൊഫൈലും: ഇരുമ്പിന്റെ കുറവ് അല്ലെങ്കില്‍ അസന്തുലിതാവസ്ഥ കാരണം സ്ത്രീകള്‍ക്ക് പലപ്പോഴും അസ്ഥി, പേശി വേദനയോ ക്ഷീണമോ അനുഭവപ്പെടുന്നു. ഹീമോഗ്ലോബിന്‍ കൗണ്ട് അറിയാന്‍ കഴിയുന്നതിലൂടെ ഉചിതമായ ഇടപെടലുകള്‍ നടത്താന്‍ കഴിയും.
 
3. ഡെക്‌സ സ്‌കാന്‍ (അസ്ഥി ധാതു സാന്ദ്രത പരിശോധന): 40 വയസ്സിനു മുകളിലുള്ള ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ക്ക് ഇത് വളരെ പ്രധാനമാണ്. ഓസ്റ്റിയോപൊറോസിസ് അല്ലെങ്കില്‍ അസ്ഥികളുടെ ബലഹീനത നേരത്തേ കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കുന്നു.
 
ഈ 3 പ്രധാന പരിശോധനകള്‍ നടത്തിയാല്‍, നിങ്ങളുടെ വേദനയുടെ ഏകദേശം 95% ത്തിന്റെയും കാരണം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഈ പരിശോധനകള്‍ സാമ്പത്തികമായി ലാഭകരമാണ്. കൂടാതെ പൂര്‍ണ്ണ ശരീര പരിശോധനയുടെ ആവശ്യമില്ലെന്നും ഡോ. ദുഷ്യന്ത് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്നിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? ഡോക്ടര്‍മാര്‍ പറയുന്നത് നോക്കാം

ആര്‍ത്തവ വേദന എങ്ങനെ മറികടക്കാം

ആരോഗ്യമുള്ള പുരുഷബീജം: ചലനശേഷി വര്‍ദ്ധിപ്പിക്കാനും ബീജത്തിന്റെ എണ്ണം കൂട്ടാനും ചില സ്വാഭാവിക വഴികള്‍

തലേന്നത്തെ മീൻകറിക്ക് രുചി കൂടാനുള്ള കാരണമെന്ത്?

പകര്‍ച്ചവ്യാധിപോലെ പടരുകയാണ് ഈ വിറ്റാമിന്റെ കുറവ്

അടുത്ത ലേഖനം
Show comments