ഇക്കാര്യങ്ങള്‍ നോക്കി വാങ്ങിയില്ലെങ്കില്‍ അടുക്കളയിലെത്തുന്ന മീന്‍ നിങ്ങള്‍ക്ക് എട്ടിന്റെ പണി തരും !

Webdunia
തിങ്കള്‍, 31 ജൂലൈ 2023 (10:18 IST)
മീന്‍ കറിയില്ലാതെ ഊണ് കഴിക്കാന്‍ പറ്റാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ പലപ്പോഴും നമ്മള്‍ വലിയ ആഗ്രഹത്തോടെ വാങ്ങി കൊണ്ടുവരുന്ന മീന്‍ കറിവെച്ച് കഴിയുമ്പോള്‍ വിചാരിച്ച രുചി കിട്ടാറില്ല. അതിനു കാരണം മീനിന്റെ പഴക്കമാണ്. ഫ്രീസ് ചെയ്ത മീനാണ് പലപ്പോഴും മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നത്. മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മീന്‍ പഴകിയതാണോ എന്നറിയാന്‍ ഇക്കാര്യങ്ങള്‍ നോക്കിയാല്‍ മതി.
 
മീനിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീന്‍ ആണ്. നല്ല മത്സ്യത്തിന് തിളക്കമുള്ള കണ്ണുകള്‍ ആയിരിക്കും. ചെകിളയ്ക്ക് ചേറിന്റെ (ചെളി) നിറമാണെങ്കില്‍ മീന്‍ കേടായിട്ടുണ്ട് എന്നാണ് അര്‍ത്ഥം. നല്ല മത്സ്യത്തിന്റെ ചെകിള രക്ത നിറമായിരിക്കും. 
 
തോലിന്റെ നിറം മാറിയിട്ടുണ്ടെങ്കില്‍ മീന്‍ പഴക്കം ചെന്നതാണെന്ന് അര്‍ത്ഥം. കേടായ മീന്‍ മാംസത്തില്‍ തൊട്ടാല്‍ കുഴിഞ്ഞ് പോകുകയും അത് പൂര്‍വ്വ സ്ഥിതിയില്‍ ആകാതിരിക്കുകയും ചെയ്യും. കുഴിയാതെ നല്ല കട്ടിയുള്ള മാംസമാണെങ്കില്‍ മീന്‍ ഫ്രഷ് ആണെന്ന് അര്‍ത്ഥം. കേടായ മത്സ്യത്തിന് അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

അടുത്ത ലേഖനം
Show comments