കുളി കഴിഞ്ഞ ശേഷം മുടിയില്‍ എണ്ണ തേയ്ക്കാറുണ്ടോ? ചെയ്യരുത്

Webdunia
ശനി, 14 ഒക്‌ടോബര്‍ 2023 (08:14 IST)
മുടിയുടെ ഈര്‍പ്പം, തിളക്കം, ആരോഗ്യം എന്നിവയ്ക്ക് മുടിയില്‍ എണ്ണ തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. മുടിയില്‍ എണ്ണ തേയ്ക്കുന്നത് തലയോട്ടിക്ക് ഈര്‍പ്പം നല്‍കുന്നു. തലയോട്ടിയും മുടിയും ഡ്രൈ ആകാതിരിക്കാന്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണ്. 
 
അതേസമയം കുളി കഴിഞ്ഞ് എണ്ണ തേയ്ക്കുന്നത് മുടിക്ക് നല്ലതല്ല. കുളി കഴിഞ്ഞ് എണ്ണ തേച്ച് പുറത്തിറങ്ങിയാല്‍ നിങ്ങളുടെ മുടിയില്‍ അഴുക്കും പൊടിപടലങ്ങളും അതിവേഗം പറ്റിപ്പിടിക്കും. കുളിക്കുന്നതിനു മുന്‍പ് മണിക്കൂറുകളോളം മുടിയില്‍ എണ്ണ തേച്ചുവയ്ക്കുന്നതും നല്ലതല്ല. മുടിയില്‍ കൂടുതല്‍ സമയം എണ്ണ തേച്ചുപിടിപ്പിച്ചാല്‍ അത് പൊടിയും മാലിന്യങ്ങളും ആകര്‍ഷിക്കും. കുളിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് എണ്ണ തേയ്ക്കുകയും മുടി നന്നായി മസാജ് ചെയ്യുകയുമാണ് നല്ലത്. മുടിയിലും തലയോട്ടിയിലും എണ്ണമയം കൂടുതല്‍ ഉള്ളവര്‍ അമിതമായി എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചു കുളിച്ച ശേഷം മുടി വളരെ ഇറുക്കി കെട്ടിവയ്ക്കുന്നത് ഒഴിവാക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments