വെറുതെ കഴുകരുത്! ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം
						
		
						
				
കുട്ടികളുടെ കുപ്പികള്‍ ദിവസവും വൃത്തിയാക്കി നിറയ്ക്കുന്നത് അമ്മയുടെ ജോലിയായിരിക്കുന്നു.
			
		          
	  
	
		
										
								
																	മിക്ക വീടുകളിലും ദിവസവും വീട്ടില്‍ നിന്ന്  കുറഞ്ഞത് ഒരാള്‍ക്ക് എങ്കിലും ഒരു കുപ്പി വെള്ളം കൊണ്ടുനടക്കേണ്ടി വരുന്നു. ഓഫീസ്, കോളേജ്, സ്‌കൂള്‍ എന്നിവിടങ്ങളില്‍ പോകുന്നവര്‍ക്ക് എല്ലാ ദിവസവും ഒരു കുപ്പി വെള്ളം ആവശ്യമാണ്.ഇപ്പോള്‍ കുട്ടികളുടെ സ്‌കൂളുകള്‍ ആരംഭിച്ചതോടെ, കുട്ടികളുടെ കുപ്പികള്‍ ദിവസവും വൃത്തിയാക്കി നിറയ്ക്കുന്നത് അമ്മയുടെ ജോലിയായിരിക്കുന്നു. ദിവസേന വാട്ടര്‍ ബോട്ടില്‍ നിറയ്ക്കുന്നതിന് മുമ്പ്, അത് ഒരു തവണ വെള്ളത്തില്‍ കഴുകി പിന്നീട് നിറയ്ക്കുന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	എന്നാല്‍ നിങ്ങള്‍ എല്ലാ ദിവസവും ഇത് ചെയ്യുകയും മാസങ്ങളായി വാട്ടര്‍ ബോട്ടില്‍ അതേ രീതിയില്‍ തന്നെ കഴുകുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്. വെള്ളക്കുപ്പി പുറത്തുനിന്നും അകത്തുനിന്നും നോക്കുമ്പോള്‍ വൃത്തിയായി കാണപ്പെടുമെങ്കിലും, അതില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, കുപ്പി ബ്രഷ് ഉപയോഗിച്ച് രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ വൃത്തിയാക്കണം. ബ്രഷ് ഉപയോഗിക്കുന്നത് കുപ്പിയുടെ ഉള്ളിലെ ബാക്ടീരിയ നീക്കം ചെയ്യുകയും കുപ്പി വൃത്തിയാകുകയും ചെയ്യും. 
	 
	ആഴ്ചയിലൊരിക്കല്‍ കുപ്പിയില്‍ ചൂടുവെള്ളവും അല്പം ഉപ്പും ചേര്‍ത്ത് കുപ്പി മൂടിവച്ച് മുകളിലേക്കും താഴേക്കും ശക്തമായി കുലുക്കുക. അതിനുശേഷം, കുപ്പി ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി, കുപ്പി വീണ്ടും ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകുക. എല്ലാ ആഴ്ചയും ഈ രീതിയില്‍ കുപ്പി വൃത്തിയാക്കേണ്ടത് ആവശ്യമാണ്.