Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീഫ് ആരോഗ്യകരമായി പാകം ചെയ്യേണ്ടത് ഇങ്ങനെ, ആറിയൂ !

ബീഫ് ആരോഗ്യകരമായി പാകം ചെയ്യേണ്ടത് ഇങ്ങനെ, ആറിയൂ !
, വെള്ളി, 3 ജനുവരി 2020 (19:47 IST)
ബീഫ് ഇറച്ചി ആരോഗ്യത്തിന് ദോഷകരമണെന്നും നല്ലതാണെന്നുമുള്ള തരത്തിലുള്ള വാദങ്ങൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ സത്യാവസ്ഥ എന്താണ് ? ബീഫ്  അഥവ മട്ടിറച്ചി ശരീരത്തിന് ഒരേസമയം ഗുണകരവും ദോഷവുമാണ് എന്നതാണ് യാഥാർത്ഥ്യം.  ബീഫ് കഴിക്കുന്ന രീതിക്കനുസരിച്ചാണ് ഇത് നിർണയിക്കുന്നത്.
 
വൈറ്റമിന്‍ ബി, അയേണ്‍, സിങ്ക്, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു മാംസാഹാരമാണ് ബീഫ് ഇറച്ചി. ഇത് കുട്ടികളുടെ വളർച്ചയെ ഏറെ സഹായിക്കുന്നതാണ്. എന്നാൽ ഇത് പാകം ചെയ്ത് കഴിക്കുന്ന രീതിയിൽ ശ്രദ്ധിക്കണം എന്നുമാത്രം.
 
ബീഫിൽ അധികമായി എണ്ണ ഉപയോഗിച്ച് കഴിക്കുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങൾ ഏറെയും ഉണ്ടാകുന്നത്. എണ്ണയിൽ വറുത്തു ബീഫ് കഴിക്കുന്നത് കുറക്കുന്നതാണ് നല്ലത്. ബീഫ് ഗ്രിൽ ചെയ്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത്തരത്തിൽ പാകം ചെയ്യുമ്പോൾ ബീഫിലെ കോഴുപ്പ് ഇല്ലാതാവുകയും ശരീരത്തിന് ഗുണകരമായി മാറുകയും ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാരം കുറക്കാൻ നാരങ്ങാവെള്ളമോ? അറിയാം നാരങ്ങയുടെ ഗുണഫലങ്ങൾ