തൈറോയ്ഡ് രോഗങ്ങള്‍ കുട്ടികളെയും പിടികൂടും, എങ്ങനെ തിരിച്ചറിയാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 21 ഫെബ്രുവരി 2025 (17:57 IST)
നിങ്ങളുടെ കുട്ടിയുടെ തൈറോയ്ഡ് ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടോ? തൈറോയ്ഡ് പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയുക എന്നത് പ്രധാനമാണ്.  നിങ്ങളുടെ കുട്ടിയുടെ തൈറോയ്ഡ് ആരോഗ്യം ഉറപ്പാക്കുന്നത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ നേരത്തേ തിരിച്ചറിയുന്നത് സങ്കീര്‍ണതകള്‍ തടയാനും അവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകമാകും. 
 
മെറ്റബോളിസത്തെ നിയന്ത്രിക്കുക, ഊര്‍ജനില നിലനിര്‍ത്തുക, മൊത്തത്തിലുള്ള വളര്‍ച്ചയെ പിന്തുണയ്ക്കുക എന്നിവയുള്‍പ്പെടെ വിവിധ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് തൈറോയ്ഡ് ഹോര്‍മോണിന്റെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ജ•നാ  അല്ലെങ്കില്‍ പിന്നീട് ഉണ്ടാകുന്നതുമാകാം. കുട്ടികളിലെ തൈറോയ്ഡ് നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അതു കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കുട്ടികളില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പെട്ടെന്നുണ്ടാകുന്ന ഭാരകൂടുതലോ ഭാരക്കുറവോ ഇതിന്റെ ഒരു ലക്ഷണമാകാം. 
 
ഭയങ്കരമായ ക്ഷീണം തീരെ ഊര്‍ജ്ജസ്വലര്‍ അല്ലായിരിക്കുക എന്നിവയും ഇതിന്റെ ലക്ഷണമാണ്. വരണ്ട ചര്‍മം, മുടികൊഴിച്ചില്‍, വിശപ്പില്ലായ്മ, മൂഡ് സ്വിംഗ്‌സ്, മന്ദഗതിയിലുള്ള വളര്‍ച്ചയും കുട്ടികളുടെ ശാരീരിക മാനസിക വികാസവും എന്നിവയൊക്കെ തൈറോഡ് രോഗത്തിന്റെ ലക്ഷണങ്ങളാകാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അധോവായുവിന്റെ അളവ് നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് അടിവസ്ത്രങ്ങള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

യൂറോപ്യന്മാര്‍ക്ക് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ്; കാരണം ഇതാണ്

ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നവരാണോ നിങ്ങൾ, പ്രശ്നങ്ങൾ പിന്നാലെ വരും

എപ്പോഴും 25കാരന്റെ ചെറുപ്പം; വെള്ളം കുടിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ മതി

മഹാശിവരാത്രി ഉപവാസം: 24 മണിക്കൂര്‍ ഉപവാസത്തില്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നറിയണം

അടുത്ത ലേഖനം
Show comments