പൊതുവായി കുട്ടികളെ ബാധിക്കുന്ന ഒരവസ്ഥയാണ് വിരശല്യം. കൃത്യസമയത്ത് വിരശല്യം ചികിത്സിച്ച് മാറ്റിയില്ലെങ്കിൽ കുഞ്ഞുങ്ങളെ അത് ആരോഗ്യകരമായി ബാധിക്കും. കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കേണ്ട ഒന്നാണ് കുട്ടികളിലെ വിരശല്യം. സാധാരണ രണ്ടു മുതൽ 19 വയസ്സു വരെയുള്ളവരെയാണ് ഏറെയും വിരശല്യം ബാധിക്കുക. വിരശല്യത്തിൽ കൃമിബാധയാണ് കൂടുതൽ. ഈ വിരകൾ കടുത്ത അസ്വസ്ഥതയും പോഷക കുറവും സ്വഭാവമാറ്റങ്ങളും ഉറക്കക്കുറവും സൃഷ്ടിക്കും.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കുകയും ഹോട്ടലുകളിലെയും പുറത്തുനിന്നുള്ള ഭക്ഷണത്തെ കൂടുതലായി ആശ്രയിക്കുന്നവരിലാണ് കൃമിബാധ കൂടുതൽ. കൃത്യമായി പറഞ്ഞാൽ വിരകൾ മലത്തിൽ നിന്നാണ് മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. കൃമിബാധിതനായ ഒരാളുടെ വിസർജ്ജ്യത്തിന്റെ അംശങ്ങൾ ഭക്ഷണത്തിലോ വെള്ളത്തിലോ കലരുമ്പോഴാണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്. പൂർണ്ണ വളർച്ചയെത്തിയ പെൺവിരകൾ രാത്രി വേളയിൽ മലദ്വാരത്തിന് സമീപം മുട്ട ഇടുന്നതാണ് ചൊറിച്ചിലിന് കാരണം.
വിരശല്യം ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്...
* വിസർജ്ജ്യം ആഹാരത്തിൽ കലരാനുള്ള സാഹചര്യം ഒഴിവാക്കുക.
* വിസർജ്ജന ശേഷം കുട്ടിയുടെ കൈപ്പത്തികൾ വൃത്തിയായി * സോപ്പുപയോഗിച്ച് കഴുകാൻ ശീലിപ്പിക്കുക.
* മാതാപിതാക്കളും ഇത് പാലിക്കണം.
* കുഞ്ഞിന് ഭക്ഷണം നൽകുന്നതിന് മുൻപായി കൈകൾ വൃത്തിയായി കഴുകുക.
* ഈച്ചകൾ ആഹാരത്തിൽ വന്നിരിക്കാതെ ശ്രദ്ധിക്കുക.
* മാംസം പച്ചക്കറികൾ മുതലായവ നന്നായി വേവിച്ച് ഉപയോഗിക്കുക.
* നഖങ്ങൾ കൃത്യമായി വെട്ടി വൃത്തിയായി സൂക്ഷിക്കുക.
* വീടിന് പുറത്ത് പോകുമ്പോൾ നിർബന്ധമായും പാദരക്ഷകൾ ധരിക്കാൻ ശീലിപ്പിക്കുക.