Webdunia - Bharat's app for daily news and videos

Install App

ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കാറുണ്ടോ? പുരുഷന്‍മാര്‍ ശ്രദ്ധിക്കുക

പുതിയ അടിവസ്ത്രം വാങ്ങിയാല്‍ അത് കഴുകി വേണം ഉപയോഗിക്കാന്‍

രേണുക വേണു
തിങ്കള്‍, 27 മെയ് 2024 (19:34 IST)
അടിവസ്ത്രങ്ങള്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കാതിരുന്നാല്‍ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ വില്ലനായി കടന്നുവരും. അശ്രദ്ധയോടെ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ചര്‍മ്മത്തിനു ദോഷം ചെയ്യും. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത്, കൃത്യമായി അലക്കാതെ ഉപയോഗിക്കുന്നത്, വെയിലത്ത് നന്നായി ഉണക്കാതെ ഉപയോഗിക്കുന്നത്, ഉറങ്ങുമ്പോള്‍ അടിവസ്ത്രം ധരിക്കുന്നത്...ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ദോഷം ചെയ്‌തേക്കാം. 
 
രാത്രി ഉറങ്ങുമ്പോള്‍ അടിവസ്ത്രം ധരിക്കേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അടിവസ്ത്രം ധരിച്ച് ഉറങ്ങുന്നവരില്‍ ത്രഷ്, വാഗിനൈറ്റിസ്, ബാക്ടീരിയല്‍ വാഗിനോസിസ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങള്‍ വിയര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ചൂട് കാലത്ത്. അത്തരം സമയങ്ങളില്‍ അടിവസ്ത്രം ധരിച്ചാണ് കിടക്കുന്നതെങ്കില്‍ അത് ശരീരത്തില്‍ ഫംഗല്‍ ഇന്‍ഫക്ഷന് കാരണമാകും. ശരീരത്തെ ഏറ്റവും കംഫര്‍ട്ട് ആക്കി വേണം രാത്രിയില്‍ ഉറങ്ങാന്‍ കിടക്കാന്‍. 
 
പുതിയ അടിവസ്ത്രം വാങ്ങിയാല്‍ അത് കഴുകി വേണം ഉപയോഗിക്കാന്‍. കഴുകാതെ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് പാക്ക് ചെയ്തു വരുന്ന വസ്ത്രങ്ങളില്‍ പൊടിയും അണുക്കളും ഉണ്ടാകും. മാസങ്ങള്‍ കവറില്‍ ഇരുന്ന ശേഷമായിരിക്കും നമ്മുടെ കൈകളിലേക്ക് എത്തുന്നത്. ഇത് അണുബാധയ്ക്ക് കാരണമായേക്കാം. കഴുകി വെയിലത്ത് ഇട്ട് നന്നായി ഉണക്കിയ ശേഷം മാത്രമേ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാവൂ. 
 
ഒരു ദിവസത്തിലധികം ഒരു അടിവസ്ത്രം ഉപയോഗിക്കരുത്. ദിവസവും അടിവസ്ത്രം മാറണം. നനഞ്ഞാല്‍ അടിവസ്ത്രം ഉടന്‍ മാറ്റുക. ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. ആറ് മാസത്തില്‍ ഒരിക്കല്‍ അടിവസ്ത്രങ്ങള്‍ മാറ്റുന്നത് നല്ലതാണ്. വ്യായാമം, കളി എന്നിവയ്ക്ക് ശേഷം അടിവസ്ത്രം എത്രയും പെട്ടന്ന് മാറ്റുക. 
 
അടിവസ്ത്രം ധരിക്കുമ്പോള്‍ പുരുഷന്‍മാര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുരുഷന്‍മാര്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അത് ആരോഗ്യത്തെ ബാധിക്കും. ഇറുകിയ വസ്ത്രം ധരിക്കുന്നത് പുരുഷന്‍മാരുടെ വൃഷണത്തിന്റെ താപനില വര്‍ധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പ്രത്യുല്പാദനശേഷിയെ സാരമായി ബാധിക്കുന്നതാണ്. അതുകൊണ്ട് ഒരുപാട് ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments