Select Your Language

Notifications

webdunia
webdunia
webdunia
webdunia

എട്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് തൈറോയിഡ് രോഗം വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍

എട്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് തൈറോയിഡ് രോഗം വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 26 മെയ് 2024 (17:52 IST)
എട്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് തൈറോയിഡ് രോഗം വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. ആരോഗ്യകരമായ ജീവിതത്തിന്റെ തൈറോയിഡിന്റെ പ്രവര്‍ത്തനം അനിവാര്യമാണ്. സ്ത്രീകളെയാണ് തൈറോയിഡ് പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിക്കുന്നത്. തൈറോയിഡ് രോഗങ്ങളെ സംബന്ധിച്ച അറിവ് ഇന്ത്യയില്‍ പ്രാധാന്യം അര്‍ഹിക്കുന്നതായി ഗുരുഗ്രാമിലെ മെദന്ത എന്റോക്രൈനോളജി ആന്റ് ഡയബറ്റോളജി ഡയറക്ടര്‍ ഡോക്ടര്‍ രാജേഷ് രജ്പുത് പറയുന്നു. പത്തുപേരില്‍ ഒരാള്‍ക്ക് തൈറോയിഡ് പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത് കണ്ടെത്തുന്നത് അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറയുന്നു. 
 
തൈറോയിഡ് രോഗങ്ങള്‍ ക്രോണിക് ആണ്. ഇതിന് ജീവിതകാലം മുഴുവന്‍ മരുന്ന് എടുക്കേണ്ടതായി വരും. തൈറോയിഡ് രോഗങ്ങള്‍ പുരുഷന്മാരേക്കാള്‍ പത്തിരട്ടി കൂടുതല്‍ സ്ത്രീകളില്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈപ്പോ തൈറോയിഡിസമാണ് സ്ത്രീകളില്‍ കൂടുതലായി കാണുന്നത്. ഇന്ത്യയില്‍ 42മില്യണ്‍ പേര്‍ക്ക് തൈറോയിഡ് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഹൈപ്പോ തൈറോയിഡിസം ഓര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശ്രദ്ധിക്കാനുള്ള കഴിവ് കുറയല്‍ ബ്രെയിന്‍ ഫോഗ് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീര താപനില കൂടുന്നത് മാനസിക സമ്മര്‍ദ്ദം കൂട്ടും!