Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിൽനിന്നും ഈച്ചകളെ അകറ്റണോ ? ഈ സിംപിൾ വിദ്യകൾ സഹായിക്കും !

വീട്ടിൽനിന്നും ഈച്ചകളെ അകറ്റണോ ? ഈ സിംപിൾ വിദ്യകൾ സഹായിക്കും !
, വെള്ളി, 6 ഡിസം‌ബര്‍ 2019 (11:51 IST)
രാജമൌലിയുടെ ഈച്ച എന്ന സിനിമയിലൂടെ സൂപ്പർസ്റ്റാർ ആയ ജീവിയാണ് ഈച്ച എങ്കിലും. അസുഖങ്ങൾ പരത്തുന്ന ഈച്ചകൾ എന്നും നമ്മുടെ ശത്രുക്കൾ തന്നെയാണ്. ഈച്ചയെ വീട്ടിൽനിന്നും അകറ്റാൻ സാധിക്കാതെ പൊറുതിമുട്ടിയിരിക്കുകയാണ് നമ്മളിൽ പലരും. എന്നാൽ ഈച്ചയെ ഇല്ലാതാക്കാനും അകറ്റാനും ചില കുറുക്ക് വിദ്യകൾ ഉണ്ട്.
 
മിക്ക വീടുകളിലും കുന്തിരിക്കം കരുതാറുണ്ട്. കുന്തിരിക്കം പുകക്കുന്നതോടെ ഈച്ചകളെ അകറ്റി നിർത്താൻ സാധിക്കും. കുന്തിരിക്കത്തിന്റെ പുകയും മണവും ബുദ്ധിമുട്ടില്ലാത്തവർക്ക് ഈ വിദ്യ പ്രയോഗിക്കാം. നമ്മൾ ഉപേക്ഷിക്കാറുള്ള ഓറഞ്ചിന്റെ തൊലിക്ക് ഈച്ചകളെ അകറ്റാനുള്ള കഴിവ് ഉണ്ട്. ഓറഞ്ചിന്റെ തൊലിയിൽ ഒരു ഗ്രാമു കുത്തി വച്ചാൽ ഈച്ചകൾ വരില്ല.
 
മറ്റൊരു മാർഗമാണ് തുളസി. തുളസിയില നന്നായി ഞെരടി വീടിന്റെ പല ഭാഗങ്ങളിൽ വെക്കുന്നതോടെ ഈച്ചകളെ വീട്ടിൽ നിന്നും ഒഴിവാക്കാനാകും. തുളസിയിലയുടെ ഗന്ധം ഉള്ള ഇടത്ത് ഈച്ചകൾക്ക് നിൽക്കാൻ സാധിക്കില്ല. അൽ‌പം എണ്ണയിൽ ഗ്രാമ്പു ഇട്ട് തുറന്ന് സൂക്ഷിക്കുന്നതും ഈച്ചകളെ ഒഴിവാക്കാൻ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തടി കുറയ്‌ക്കണോ; ഏലയ്ക്കാ വെള്ളം പതിവാക്കിയാൽ മതി!