പലരും ഏതെങ്കിലും ഒരു സമയത്ത് നേരിട്ടിട്ടുള്ള പ്രശ്‌നമാണ് പല്ലുവേദന. പല്ലില്‍ കേട് വരല്‍, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാല്‍ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ എന്നാല്‍ ചില സമയത്ത് ഉടന്‍ ഡോക്ടറെ കാണാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഈസമയത്ത് വെളുത്തുള്ളി ചവക്കുന്നത് വേദന മാറാനും ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും.
കൂടാതെ ഉപ്പുവെള്ളം ഉപയോഗിച്ച് വാ കഴുകാം. ചൂടുവെള്ളത്തില്‍ ഉപ്പിട്ട് വാകഴുകുന്നത് പല്ലുവേദനയെ കുറയ്ക്കുന്നു. ഇത് ദിവസവും രണ്ടുമൂന്നുതവണ ചെയ്യണം. കൂടാതെ വേദന ഉള്ള ഭാഗം ഉപയോഗിച്ച് ചൂടുള്ള ഗ്രാമ്പു ചായ കുടിക്കുന്നതും നല്ലെതാണ്.