Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുക്കളയില്‍ എപ്പോഴും രണ്ട് കട്ടിങ് ബോര്‍ഡുകള്‍ വേണം; കാരണം ഇതാണ്

അടുക്കളയില്‍ എപ്പോഴും രണ്ട് കട്ടിങ് ബോര്‍ഡുകള്‍ വേണം; കാരണം ഇതാണ്
, വെള്ളി, 4 ഓഗസ്റ്റ് 2023 (11:33 IST)
ഏത് ഭക്ഷണ സാധനവും പാചകം ചെയ്യേണ്ട പാകത്തിന് കട്ട് ചെയ്തു എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനു സഹായിക്കുന്നവയാണ് കട്ടിങ് ബോര്‍ഡുകള്‍. അടുക്കളയില്‍ എപ്പോഴും രണ്ട് കട്ടിങ് ബോര്‍ഡുകള്‍ ഉണ്ടായിരിക്കും. രണ്ടും വ്യത്യസ്ത നിറങ്ങളില്‍ ഉള്ളതായാല്‍ കൂടുതല്‍ നല്ലത്. ഒരു കാരണവശാലും എല്ലാ ഭക്ഷണ സാധനങ്ങളും ഒരു കട്ടിങ് ബോര്‍ഡില്‍ വെച്ച് തന്നെ കട്ട് ചെയ്യരുത്. 
 
മത്സ്യം, റെഡ് മീറ്റ്, ചിക്കന്‍, കടല്‍ വിഭവങ്ങള്‍ എന്നിവ കട്ട് ചെയ്യാന്‍ ഒരു കട്ടിങ് ബോര്‍ഡും പച്ചക്കറികള്‍ അടക്കമുള്ള കട്ട് ചെയ്യാന്‍ മറ്റൊരു കട്ടിങ് ബോര്‍ഡും ഉപയോഗിക്കണം. നോണ്‍ വെജ് വിഭവങ്ങള്‍ കട്ട് ചെയ്യുന്ന ബോര്‍ഡില്‍ വെച്ച് പച്ചക്കറികള്‍ അരിയരുത്. 
 
പച്ചയിറച്ചിയില്‍ ബാക്ടീരിയ വളരാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇറച്ചി, മീന്‍ എന്നിവ കട്ട് ചെയ്യുന്ന ബോര്‍ഡ് ആവശ്യം കഴിഞ്ഞാല്‍ ചൂടുവെള്ളത്തില്‍ കഴുകണം. പൂര്‍ണമായി അണുവിമുക്തമാക്കിയ ശേഷം ശുദ്ധ ജലത്തില്‍ കഴുകി വേണം ഇത്തരം കട്ടിങ് ബോര്‍ഡുകള്‍ എടുത്തുവയ്ക്കാന്‍. 
 
പാചകം ചെയ്ത ഇറച്ചി ഒരു കാരണവശാലും പച്ചയിറച്ചി വെച്ച പാത്രങ്ങളിലേക്ക് ഇടരുത്. പച്ചയിറച്ചി വെച്ച പാത്രമാണെങ്കില്‍ അത് നന്നായി ചൂടുവെള്ളത്തില്‍ കഴുകിയെടുക്കണം. അതിനുശേഷം മാത്രമാണ് പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ അതിലേക്ക് ഇടാവൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

International Beer Day: ബിയറിന് ചില ആരോഗ്യ ഗുണങ്ങളൊക്കെയുണ്ട്!