Webdunia - Bharat's app for daily news and videos

Install App

പച്ചക്കറികള്‍ ആരോഗ്യഗുണമുള്ളവയാണ്, പക്ഷെ എല്ലാ പച്ചക്കറികളും നിങ്ങള്‍ക്ക് യോജിച്ചവയല്ല!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 ജനുവരി 2025 (15:16 IST)
ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കരുതി നമ്മള്‍ ധാരാളം കഴിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ശരീരത്തിന്റെ ചില പ്രത്യേകതകള്‍ കൊണ്ട് അവ നമുക്ക് ഗുണത്തിന് പകരം ദോഷകരമായി മാറുകയാണ് ചെയ്യുന്നത്. പലപ്പോഴും നാം ഇത് അറിയാറില്ല. പച്ചക്കറികള്‍ ധാരാളമായി കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. ഇവയില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും ഫൈബറും അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം. 
 
ചില പച്ചക്കറികള്‍ ഗ്യാസിനും അസിഡിറ്റിക്കും കാരണമാകും. ഏതൊക്കെയെന്ന് പരിചയപ്പെടാം. ഇതിലാദ്യത്തേത് വഴുതനയാണ്. നിങ്ങള്‍ക്ക് ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഭക്ഷണത്തില്‍ നിന്ന് വഴുതനങ്ങ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് അസിഡിറ്റിയും ഗ്യാസും കൂട്ടാന്‍ കാരണമാകും.
 
മറ്റൊന്ന് കോളിഫ്‌ലവര്‍ ആണ്. ഗ്യാസ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കോളിഫ്‌ലവര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ബ്രോക്കോളിയും കാബേജും ഇതേ കേറ്റഗറിയില്‍ വരുന്ന മറ്റു ഭക്ഷണങ്ങളും ഒഴിവാക്കാം. മറ്റൊന്ന് തക്കാളിയാണ്. തക്കാളി നമ്മുടെ എല്ലാ കറികളിലും പൊതുവേ ഉപയോഗിക്കുന്ന പച്ചക്കറിയാണ്. ഇത് അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണമാണ്. മറ്റൊന്ന് ഉരുളക്കിഴങ്ങാണ്. ഉരുളക്കിഴങ്ങും ഗ്യാസിനും അസിഡിക്കും കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

തണുപ്പ് സമയത്ത് എല്ലുകളില്‍ വേദന തോന്നും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ

രണ്ട് ഇഡ്ഡലിക്കൊപ്പം ഇതുകൂടി കഴിക്കുക; വിശപ്പ് മാറും

അടുത്ത ലേഖനം
Show comments