Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് വെരിക്കോസ് വെയിന്‍, ഇക്കാര്യങ്ങള്‍ അറിയണം

എന്താണ് വെരിക്കോസ് വെയിന്‍, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 ഒക്‌ടോബര്‍ 2024 (19:41 IST)
വെരിക്കോസ് വെയിന്‍ എന്ന് കേട്ടിട്ടുണ്ടാകുമെങ്കിലും അത് എന്താണെന്ന വ്യക്തമായ ധാരണ പലര്‍ക്കും ഉണ്ടാകില്ല. അതിന് ആദ്യം വെയ്ന്‍ എന്താണെന്നറിയണം നമ്മുടെ ശരീരത്തിലെ അശുദ്ധരക്തം വഹിക്കുന്ന സിരകളെയാണ് വെയ്ന്‍ എന്ന് പറയുന്നത്. കലുകളെ ബാധിക്കുന്ന രോഗമാണ് വെരിക്കോസ് വെയ്ന്‍. കാലില്‍ രണ്ട് തരം വെയിനുകളാണുള്ളത്. പുറമേ ഉപരിതലത്തിലൂടെ കടന്ന് പോകുന്ന സൂപര്‍ഫിഷ്യല്‍ വെയിനും ഉള്ളിലൂടെ പോകുന്ന ഡീപ് വെയ്‌നും. ഇവയെ ബന്ധിപ്പിക്കുന്നതിനായി ഒരു പെര്‍ഫറേറ്റര്‍ വെയിനും ഉണ്ട്. ഇതിലെ വാല്‍വാണ് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ നിയന്ത്രിക്കുന്നത്. ഇവ മുകളിലേക്ക് മാത്രം തുറക്കപ്പെടുന്ന വാല്‍വുകളാണ്. 
 
കാലിലെ അശുദ്ധ രക്തവാഹികളായ വെയ്‌നുകള്‍ ക്രമാതീതമായി വികസിക്കുകയും പിണഞ്ഞ് തടിച്ചു കാണുകയും ചെയ്യുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍. പലരിലും ഈ വെയ്ന്‍ പൊട്ടി രക്തം വരാറുണ്ട്. വേദനാജനകവുമാണ് ഈ അവസ്ഥ. കാലുകള്‍ക്ക് മതിയായ വിശ്രമമാണ് പ്രധാനമായും നല്‍കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ പച്ചക്കറികള്‍ കഴിച്ച് മസില്‍ പെരുപ്പിക്കാം!