വൈറ്റമിന്‍ എ ശരീരത്തിന് ആത്യാവശ്യമായ ഒരു പോഷകമാണ്. കാഴ്ച ശക്തി മെച്ചപ്പെടുത്താനും രോഗപ്രതിരോധത്തിനും പ്രത്യുല്‍പാദനത്തിനും സെല്ലുലാര്‍ കമ്യൂണിക്കേഷനും സഹായിക്കുന്നത് വൈറ്റമിന്‍ എ ആണ്. മാംസത്തില്‍ നിന്നും സസ്യാഹാരത്തില്‍ നിന്നും വൈറ്റമിന്‍ എ ലഭിക്കും.
വൈറ്റമിന്‍ എ സപ്ലിമെന്റിലൂടെ കഴിക്കുന്നത് കൂടിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഛര്‍ദ്ദി, തലകറക്കം, കാഴ്ചമങ്ങള്‍, കരള്‍ രോഗം എന്നിയാണ്. വൈറ്റമിന്‍ എ ഭക്ഷണത്തിലൂടെ കഴിക്കുന്നതാണ് ഉത്തമം. പാല്‍, മീന്‍, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയില്‍ വൈറ്റമിന്‍ എ ധാരാളം ഉണ്ട്.