Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിറ്റാമിന്‍ ബി12ന്റെ കുറവ് ഉണ്ടായാല്‍ ഈ ഏഴുലക്ഷണങ്ങള്‍ ശരീരം കാണിക്കും

Vitamin B12

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 മാര്‍ച്ച് 2024 (16:51 IST)
തലച്ചോറിന്റെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനും അത്യാവശ്യം വേണ്ട വിറ്റാമിനാണ് വിറ്റാമിന്‍ ബി12. മാംസം, മീന്‍, മുട്ട, പാല്‍ എന്നിവയില്‍ നിന്നാണ് സാധാരണയായി ഈ വിറ്റാമിന്‍ ലഭിക്കുന്നത്. ഇതിന്റെ അഭാവത്തില്‍ ആദ്യമുണ്ടാകുന്ന ലക്ഷണം അമിതമായ ക്ഷീണമാണ്. ഇതിന് കാരണം ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ ഉല്‍പാദനം കുറയുന്നതാണ്. ചുവന്ന രക്താണുക്കളാണ് ശരീരത്തില്‍ ഓക്‌സിജന്‍ വഹിക്കുന്നത്. കൂടാതെ നെര്‍വ് തകരാറുണ്ടാകുന്നു. ഇതുമൂലം കൈകാലുകളില്‍ വേദനയും അനുഭവപ്പെടും. 
 
മറ്റൊരു പ്രധാന ലക്ഷണം കാഴ്ച കുറവാണ്. വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലം ഒപ്റ്റിക് നെര്‍വ് തകരുകയും. മങ്ങിയ കാഴ്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. മറ്റൊന്ന് ശ്വാസം മുട്ടാണ്. പ്രത്യേകിച്ച് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍. ശരീരത്തില്‍ ഓക്‌സിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടാണെന്ന് കരുതി ഐസ് വാട്ടര്‍ കുടിക്കരുത് !