നമ്മുടെ ശരീരത്തിന് ഓരോ വിറ്റാമിനുകളും അതിന്റേതായ അളവില്‍ ആവശ്യമാണ്. ഇവ കുറയുന്നതിന്റെ ഫലമായി ശരീരത്തില്‍ പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഇവ നമ്മുടെ ദൈനംദിന ജീവിതത്തെ പോലും ബാധിക്കാം. ശരീരത്തില്‍ വിറ്റാമിന്‍ സി കുറവാണെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഏറ്റവും പ്രധാനപ്പെട്ടതാണ് രോഗപ്രതിരോധശേഷി കുറയുന്നത്. വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ ആണ്. വൈറ്റമിന്‍ സി കുറയുമ്പോള്‍ നമ്മുടെ ചര്‍മം കൂടുതല്‍ വരണ്ടതായി മാറും. ചെറിയ ആഘാതങ്ങള്‍ പോലും നമ്മുടെ ശരീരത്തില്‍ ചതവുകള്‍ ഉണ്ടാകും. അതുപോലെതന്നെ സന്ധികളില്‍ വേദനയും നീരും അനുഭവപ്പെടും. എല്ലുകളുടെയും പല്ലുകളുടെ ആരോഗ്യം ക്ഷയിക്കും. മോണയില്‍ നിന്നും രക്തസ്രാവം ഉണ്ടാകാറുണ്ട്.
നമ്മുടെ രോമങ്ങള്‍ വ്യത്യാസമുണ്ടാകും. അവരുടെ ശരിയായ ടെക്‌സ്ചറില്‍ നിന്നും മറ്റൊരു ടെക്‌സ്ചറിലേക്ക് മാറുന്നതായി കാണാം. എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ഒന്നിനോടും ഒരു ഉല്‍സാഹം തോന്നാതിരിക്കുകയും ചെയ്യും. ശരീരഭാരം വര്‍ദ്ധിക്കും.