Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിറ്റാമിന്‍ ഡി3യുടെ കുറവ് ഒരു നിശബ്ദ പകര്‍ച്ചവ്യാധിയാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍

താന്‍ കാണുന്ന എല്ലാപേര്‍ക്കും വിറ്റാമിന്‍ ഡി3 യുടെ കുറവുണ്ടെന്ന് അദ്ദേഹം പറയുന്നു.

vitamin d

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 22 ജൂലൈ 2025 (15:09 IST)
vitamin d
മിക്ക ആളുകളിലും വിറ്റാമിന്‍ ഡി3 കുറവാണെന്ന് ജീവിതശൈലി പരിശീലകന്‍ ലൂക്ക് കുടീഞ്ഞോ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലെ ഒരു വീഡിയോയില്‍ അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നു, താന്‍ കാണുന്ന എല്ലാപേര്‍ക്കും വിറ്റാമിന്‍ ഡി3 യുടെ കുറവുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതൊരു നിശബ്ദ പകര്‍ച്ചവ്യാധിയാണെന്ന് മാത്രമല്ല അത് ഗുരുതരവുമാണെന്ന് അദ്ദേഹം പറയുന്നു.
 
ഹോര്‍മോണുകള്‍, അസ്ഥികളുടെ സാന്ദ്രത, പ്രതിരോധശേഷി, മാനസികാരോഗ്യം, മെറ്റബോളിസം എന്നിവയെക്കുറിച്ച് നമ്മള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും പ്രധാന അടിസ്ഥാന ഘടകമായ വിറ്റാമിന്‍ ഡി3 അവഗണിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇന്‍സുലിന്‍ സംവേദനക്ഷമത, ലൈംഗിക ഹോര്‍മോണ്‍ നിയന്ത്രണം (ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, ടെസ്റ്റോസ്റ്റിറോണ്‍), ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉത്പാദനം എന്നിവയുള്‍പ്പെടെ ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങളെയും ഇത് ബാധിക്കുന്നു.
 
കുട്ടികളിലും കൗമാരക്കാരിലും വളര്‍ച്ചാ വര്‍ഷങ്ങളില്‍ കുറഞ്ഞ D3 അളവ് അസ്ഥികളുടെ വളര്‍ച്ച, മാനസികാരോഗ്യം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ഉയരം, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവയെ ബാധിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കൂടാതെ, മുതിര്‍ന്നവരില്‍ കുറഞ്ഞ അളവ് ഓട്ടോഇമ്മ്യൂണ്‍ അവസ്ഥകള്‍, വിട്ടുമാറാത്ത ക്ഷീണം, ഉത്കണ്ഠ, മുടി കൊഴിച്ചില്‍, വന്ധ്യത, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കമില്ലായ്മയില്‍ നിന്ന് മുക്തി നേടണോ, ഈ വഴികള്‍ നോക്കൂ