മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍

ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാകും

രേണുക വേണു
തിങ്കള്‍, 17 മാര്‍ച്ച് 2025 (16:39 IST)
വീക്കെന്‍ഡിലും ആഘോഷ വേളകളിലും മദ്യപിക്കാത്തവര്‍ വളരെ കുറവാണ്. ചെറിയ തോതില്‍ ആണെങ്കില്‍ പോലും മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് ആദ്യമേ മനസിലാക്കുക. മാത്രമല്ല മദ്യപിച്ച ശേഷമുണ്ടാകുന്ന ഹാങ് ഓവര്‍ പലപ്പോഴും നമ്മുടെ ഒരു ദിവസത്തെ തന്നെ നശിപ്പിക്കും. മദ്യപിച്ച ശേഷം പലരും ഛര്‍ദ്ദിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ? 
 
ആരോഗ്യത്തിനു ഹാനികരമായ എന്തോ ശരീരത്തില്‍ എത്തിയിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഛര്‍ദ്ദി. മദ്യം കരളിലേക്ക് എത്തുമ്പോള്‍ അസറ്റാള്‍ഡി ഹൈഡ് എന്ന ഹാനികരമായ പദാര്‍ത്ഥമാകുന്നു. മദ്യത്തിന്റെ സാന്നിധ്യം മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡും വെള്ളവും ശരീരം പുറന്തള്ളുന്നത് ഛര്‍ദ്ദിയിലൂടെയാണ്. 
 
ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാകും. അതുകൊണ്ടാണ് അമിതമായി മദ്യപിക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നത്. മദ്യം ശരീരത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും നെഞ്ചെരിച്ചല്‍, അസിഡിറ്റി എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ മാറ്റാന്‍ തൊണ്ടയില്‍ വിരലിട്ട് ഛര്‍ദ്ദിക്കുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുമ്പോള്‍ ബ്ലീഡിങ്ങിനുള്ള സാധ്യത കൂടുതലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും വീക്കം വരുന്നുണ്ടോ, ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കും; പഠനങ്ങള്‍ പറയുന്നത് ഇതാണ്

ഈ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി മരുന്നുകള്‍ നല്ലതാണ്

അടുത്ത ലേഖനം
Show comments