Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ നടക്കാന്‍ പോകാറുണ്ടോ, കൂടുതല്‍ പ്രയോജനം ലഭിക്കാന്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം

രാവിലെ നടക്കാന്‍ പോകാറുണ്ടോ, കൂടുതല്‍ പ്രയോജനം ലഭിക്കാന്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 15 ഏപ്രില്‍ 2024 (11:04 IST)
വ്യായാമത്തിനായി ഏകദേശം പേരും സ്വീകരിക്കുന്ന മാര്‍ഗമാണ് നടത്തം. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ദിവസവും 1000 സ്റ്റെപ്പുകള്‍ വയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതെന്നാണ്. കൂടാതെ ഭക്ഷണം കഴിച്ച ശേഷമുള്ള ചെറിയ നടത്തം ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഉദ്ദേശിച്ച ഫലമായിരിക്കില്ല കിട്ടുന്നത്. അതിലൊന്ന് നടക്കാന്‍ പോകുമ്പോള്‍ തിരഞ്ഞെടുക്കുന്ന ഷൂ ആണ്. നടത്തത്തിനനുയോജ്യമായ ഷൂ തിരഞ്ഞെടുത്തില്ലെങ്കില്‍ കാലിലെ പേശികള്‍ക്കും മുട്ടിനുമൊക്കെ പരിക്കുണ്ടാകാം. നടത്തത്തിനെന്നല്ല ഏത് വ്യായാമത്തിനും അനിയോജ്യമായ പാദരക്ഷ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. 
 
മറ്റൊന്ന് ശരിയായ പോസ്ചര്‍ ആണ്. പലരും ഇത് ശ്രദ്ധിക്കാറില്ല. വെറുതേയങ്ങ് നടക്കുകയാണ് ചെയ്യുന്നത്. തോളും നട്ടെല്ലും തലയുമൊക്കെ ശരിയായ രീതിയില്‍ വയ്‌ക്കേണ്ടതുണ്ട്. മറ്റൊന്ന് വാം അപ് ആണ്. പലരും ഇത് ശ്രദ്ധിക്കാറില്ല. ചെറിയ രീതിയില്‍ പേശികളെ അനക്കിയ ശേഷമാണ് നടത്തം ആരംഭിക്കേണ്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദഹനം ആരംഭിക്കുന്നത് വായില്‍ നിന്ന്; ഒരു കടിയെടുത്ത ഭക്ഷണം എത്ര പ്രാവശ്യം ചവയ്ക്കണമെന്നറിയാമോ