Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

Fruits for Diabetes

നിഹാരിക കെ.എസ്

, ഞായര്‍, 15 ജൂണ്‍ 2025 (12:53 IST)
പഴങ്ങൾ പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയെല്ലാം ഫ്രൂട്ട്സിൽ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, മറ്റ് ആരോഗ്യ ഭീഷണികൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ പഴങ്ങൾക്ക് കഴിയും. എന്നിരുന്നാലും, പഴങ്ങൾക്ക് മധുരമുള്ള രുചി ലഭിക്കുന്നത് ഫ്രക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാരയിൽ നിന്നാണ്. ഈ കാർബോഹൈഡ്രേറ്റിനെ ശരീരം  വേഗത്തിൽ ഗ്ലൂക്കോസാക്കി മാറ്റുന്നു. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ പ്രമേഹ രോഗികൾക്ക് എല്ലാ പഴങ്ങളും കഴിക്കാൻ സാധിക്കില്ല.
 
പഴങ്ങളിൽ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിൽ പ്രവേശിക്കുമ്പോൾ ഈ പരിവർത്തനം ചെയ്യപ്പെട്ട ഗ്ലൂക്കോസിന്റെ അളവ് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുന്നതിനായി അളവ് കുറച്ച് പഴങ്ങൾ കഴിക്കുക. എത്ര അളവിൽ പ്രമേഹ രോഗികൾക്ക് പഴങ്ങൾ കഴിക്കാൻ കഴിയുമെന്ന് നോക്കാം.
 
* ദിവസം ഒന്നോ രണ്ടോ ആപ്പിൾ
 
* ഒരു ചെറിയ പാത്രത്തിൽ ബ്ലാക്ക്‌ബെറി അല്ലെങ്കിൽ റാസ്ബെറി
 
* 3/4 കപ്പ് ബ്ലൂബെറി
 
* സ്ട്രോബെറിയും കഴിക്കാവുന്നതാണ്
 
* ഒരു തണ്ണിമത്തന്റെ കാൽ ഭാഗം 
 
* 1/8 കപ്പ് ഉണക്കമുന്തിരി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?