Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളം കുടിച്ചില്ലെങ്കില്‍ മരിക്കുമോ ?; നിർജ്ജലീകരണം വില്ലനാകുന്നത് ഇങ്ങനെയൊക്കെ

നിർജ്ജലീകരണം കൊലയാളികുന്നത് ഇങ്ങനെയാണ് ...

വെള്ളം കുടിച്ചില്ലെങ്കില്‍ മരിക്കുമോ ?; നിർജ്ജലീകരണം വില്ലനാകുന്നത് ഇങ്ങനെയൊക്കെ
, ശനി, 4 ഫെബ്രുവരി 2017 (17:21 IST)
ഡിഹൈഡ്രേഷന്‍ അഥവാ നിർജ്ജലീകരണം മരണത്തിനുതന്നെ കാരണമാകുന്ന അവസ്ഥയാണ്. അതികഠിനമായ ചൂടും വരണ്ട കാലാവസ്ഥയും ശരീരത്തിലെ ജലാംശത്തില്‍ കുറവ് അനുഭവപ്പെടുമ്പോഴാണ് നിർജ്ജലീകരണമുണ്ടാകുന്നത്. നിർജ്ജലീകരണം തടയാനുള്ള ഒരേ ഒരു വഴി ധാരാളം വെള്ളം കുടിക്കുകയെന്നത് മാത്രമാണ് എന്നത് പലരും മറക്കുന്നതാണ് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നത്.

വളരെയധികം ദാഹം തോന്നുക, ചുണ്ടും നാവും വരളുക, ചർമ്മം വരളുക, വിയർക്കാതിരിക്കുക, തലവേദന, ഓർമ്മക്കുറവ്, വളരെയധികം ക്ഷീണവും തളർച്ചയും ഉണ്ടാകുക, മൂത്രത്തിന്റെ അളവ്  കുറയുക തുടങ്ങിയ അവസ്ഥകൾ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. എസി മുറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിർജ്ജലീകരണം ഉണ്ടാ‍കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ വെള്ളം കുടിക്കാന്‍ മടിക്കുന്നതാണ് പ്രശ്‌നം.  

നിർജ്ജലീകരണം രൂക്ഷമാകുന്നതോടെ താങ്ങാനാവാത്ത തളര്‍ച്ചയും ബോധക്ഷയവും സംഭവിക്കും. ഈ അവസ്ഥയില്‍ അടിയന്തര സഹായം ലഭിക്കാത്തപക്ഷം അത് മരണത്തിനുതന്നെ കാണമാകും. രോഗിയുടെ ശരീരത്തിലേക്ക് ഒട്ടും വൈകാതെ ജലം നല്‍കുകയാണ് പരിഹാരമാര്‍ഗമായി ആദ്യം ചെയ്യേണ്ടത്.

ഒരു ദിവസം കുറഞ്ഞത് 2-3 ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നത് നിർജ്ജലീകരണം തടയാന്‍ സഹായിക്കും. ചൂട് കാലത്ത് പതിവിലും കൂടുതല്‍ വെള്ളം കുടിക്കുന്നതും യാത്രകളില്‍ വെള്ളം കൂടെ കരുതുന്നതും നല്ലതാണ്. കൂടാതെ പഴങ്ങളും പഴച്ചാറുകളും കൂടുതലായി ഉപയോഗിക്കുന്നതും ഉത്തമാണ്. നിർജ്ജലീകരണം കടുത്താല്‍ രക്തസമ്മർദ്ദം കുറയുക, ശരീരത്തിലെ  ഉപ്പിന്റെയും പൊട്ടാസ്യത്തിന്റെയും അംശം കുറയുക, വൃക്കകൾക്ക്  പ്രവർത്തന ക്ഷമത കുറയുക തുടങ്ങിയ പ്രത്യാഘാതങ്ങളും ഇത്  കൊണ്ടുണ്ടാവുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റൊമക് ഫ്ലൂ വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും?