Webdunia - Bharat's app for daily news and videos

Install App

മനുഷ്യന് നരയെ ഭയമാണ്!

നരയെ ഇല്ലാതാക്കാൻ ചില മന്ത്രങ്ങൾ

Webdunia
വെള്ളി, 10 ഫെബ്രുവരി 2017 (14:48 IST)
മുടി നരയ്ക്കുന്നത് ഒരു വലിയ പ്രശ്നമാണോ? പ്രായമാകുമ്പോൾ മുടിയൊക്കെ നരച്ചെന്ന് ഇരിക്കും. അതിന് എന്തിനാ ആളുകൾ പ്രശ്നമുണ്ടാക്കുന്നത്. പ്രശ്നമുണ്ടാകുന്നുണ്ട്, എന്നാൽ അത് പ്രായമാകുമ്പോൾ നര കയറുന്നതിനാൽ അല്ല. മറിച്ച് ചെറുപ്പത്തിലേ നര കയറുന്നതാണ് ഇവിടുത്തെ പ്രശ്നം.
 
സൗന്ദര്യത്തേയും ആരോഗ്യത്തേയും പരിപാലിക്കാൻ കുറച്ചെങ്കിലും സമയം കളയുന്ന യുവത്വമാണിന്നുള്ളത്. അപ്പോൾ പിന്നെ 'നര' കയറിയാൽ അതു താങ്ങാൻ കഴിയുമോ? അതുകൊണ്ടൊക്കെയാണ് മനുഷ്യന് 'നര'യെ ഭയമാണെന്ന് പറയുന്നത്. മനുഷ്യര്‍ക്കു മാത്രമല്ല ദേവന്മാര്‍ക്കും നരയെ പേടിയാണെന്ന് പുരാണങ്ങള്‍ തെളിവു തരുന്നുണ്ട്."ജരാനര ബാധിക്കട്ടേ" എന്ന ദുര്‍വ്വാസാവിന്റെ ശാപമേറ്റ ദേവേന്ദ്രനും മറ്റു ദേവന്മാരും പെട്ട പാടും ശാപമോക്ഷം കിട്ടാന്‍ ചെയ്ത സാഹസങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മനുഷ്യര്‍ നര രഹിതരാകാന്‍ കാട്ടുന്ന വിക്രിയകള്‍ നിസ്സരമാണ്.
 
ഇന്ന് മനുഷ്യന് നര അശുദ്ധ വസ്തുവും നരപേറുന്നത് നാണക്കേടുമായി മാറിയിരിക്കുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മുടി പെട്ടെന്നു നരയ്ക്കുന്നതിനുള്ള ഒരു കാരണമാണ്. വൈറ്റമിന്‍ ബി12ന്റെ കുറവ് മുടി നരയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. പാരമ്പര്യം മുടി പെട്ടെന്നു നരയ്ക്കുന്നിനുള്ള ഒരു പ്രധാന കാരണമാണ്. തലയിലൊഴിയ്ക്കുന്ന വെള്ളം നല്ലതല്ലെങ്കിലും പെട്ടെന്നു മുടി നരയ്ക്കാം. പ്രത്യേകിച്ച് കട്ടി കൂടിയ വെള്ളം, ക്ലോറിന്‍ വെള്ളം എന്നിവ. ഇങ്ങനെ കാരണങ്ങൾ ഒരുപാടുണ്ട്.
 
നരയെ എങ്ങനെ നേരിടാം?:

പച്ചക്കറികൾ ധാരാളം കഴിക്കുക. ജലാംശമില്ലാത്ത നെല്ലിക്കയും ഉലുവ പൊടിയും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചാല്‍ മുടി നരയ്ക്കുന്നത് തടയാം.
 
ഉള്ളിയും നാരങ്ങാനീരും സമാസമം ചേര്‍ത്ത് ശിരോചര്‍മ്മത്തിലും മുടിയിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം നല്ലവണം തേച്ചുകഴുകുക.
 
ഉള്ളി ചേര്‍ത്ത് തിളപ്പിച്ച വെളിച്ചെണ്ണ ചൂടാറിയ ശേഷം തലയില്‍ തേച്ച് കഴുകുക. ഉള്ളി തലയോട്ടിയിലെ അഴുക്കിനെയും സൂക്ഷ്മാണുക്കളേയും ഇല്ലാതാക്കുന്നു. തലയിലെ രക്തയോട്ടത്തെ വര്‍ധിപ്പിച്ച് മുടി വളരാനുള്ള സാഹചര്യം ഒരുക്കാനും ഉള്ളിയിലെ പോഷകഗുണങ്ങള്‍ സഹായിക്കുന്നു.
 
ആഹാരത്തില്‍ ധാരാളം ഇലക്കറികളും പച്ചക്കറികളും ബീന്‍സും മുന്തിരിയും  ധാരാളമായി ഉള്‍പ്പെടുത്തുക.
 
വൈറ്റമിന്‍ എ, ഡി എന്നിവയടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുക വഴി മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കാം. 
 
ധാരാളം വെള്ളം കുടിയ്ക്കുക. തലേദിവസം എടുത്ത് വെച്ച് തണുപ്പിച്ച വെള്ള‌ത്തിൽ തലമുടി കഴുകുക.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നേരത്തേ പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ശൈത്യകാലത്ത് അസ്ഥി വേദന വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

ബുദ്ധി വികാസത്തിന് ഈ ഭക്ഷണങ്ങൾ

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

അടുത്ത ലേഖനം
Show comments