Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ സംഭവിക്കുന്നത്...

ഇത് പല രോഗലക്ഷണങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കും.

Magnesium Deficiency

നിഹാരിക കെ.എസ്

, തിങ്കള്‍, 14 ജൂലൈ 2025 (13:05 IST)
ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ആരോഗ്യമുള്ള പേശികൾ, ഞരമ്പുകൾ, അസ്ഥികൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയ്ക്ക് അത്യാവശ്യമായ ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിൽ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

നിങ്ങളുടെ ശരീരത്തിന് സാധാരണഗതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ മഗ്നീഷ്യം ഭക്ഷണത്തിൽ നിന്ന് ലഭിക്കാതിരിക്കുമ്പോഴാണ് മഗ്നീഷ്യം കുറവ് ഉണ്ടാകുന്നത്. ഇത് പല രോഗലക്ഷണങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കും.
 
* പേശിവലിവ്, ഞെരമ്പുകോച്ചൽ, വിറയൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ മഗ്നീഷ്യം കുറയുന്നതു മൂലം ഉണ്ടാകാം.
 
* ഊർജ്ജം ഉത്പാദിപ്പിക്കാൻ മഗ്നീഷ്യം അനിവാര്യമാണ്. 
 
* മ​ഗ്നീഷ്യത്തിന്റെ കുറവ് ക്ഷീണവും തളർച്ചയും അനുഭവപ്പെടാൻ ഇടയാക്കും.
 
* മഗ്നീഷ്യത്തിന്റെ അപര്യാപ്തത ഉറക്കമില്ലായ്മ്മ, അസ്വസ്ഥമായ ഉറക്കം തുടങ്ങിയവയിലേക്ക് നയിച്ചേക്കാം.
 
* നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതിന് മഗ്നീഷ്യം പ്രധാനമാണ്.
 
* രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കും.
 
* മഗ്നീഷ്യത്തിന്റെ കുറവ് രക്തസമ്മർദ്ദത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും.
 
* ഹൃദയത്തിന്റെ താളം നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യത്തിന് പങ്കുണ്ട്. 
 
* മഗ്നീഷ്യം കുറയുന്നത് ഹൃദയമിടിപ്പ് ക്രമരഹിതമാകാനും താളംതെറ്റാനും കാരണമായേക്കാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെർട്ടിഗോ എന്നാൽ വെറും തലക്കറക്കമല്ല, രോഗമല്ല, രോഗലക്ഷണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം