Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയാതെ മൂത്രം പോകുന്ന അവസ്ഥ; കൂടുതല്‍ കാണുന്നത് സ്ത്രീകളില്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇടുപ്പെല്ലിന് താഴെയുള്ള പേശികളാണ് മൂത്രസഞ്ചിക്കും മൂത്രനാളിക്കും ബലം നല്‍കുന്നത്

അറിയാതെ മൂത്രം പോകുന്ന അവസ്ഥ; കൂടുതല്‍ കാണുന്നത് സ്ത്രീകളില്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

രേണുക വേണു

, ബുധന്‍, 21 ഓഗസ്റ്റ് 2024 (16:39 IST)
സ്ത്രീകളില്‍ പൊതുവായി കാണുന്ന അസുഖമാണ് അനിയന്ത്രിതമായ മൂത്രം പോക്ക് അഥവാ യൂറിനറി ഇന്‍കോണ്ടിനന്‍സ്. 40 ശതമാനം സ്ത്രീകളിലും ഇത് കാണപ്പെടുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കുനിയുക, തുമ്മുക, ചുമയ്ക്കുക എന്നിവയുടെ സമയത്ത് ചില സ്ത്രീകള്‍ക്ക് അറിയാതെ മൂത്രം പോകും. ഇതിനെയാണ് സ്ട്രെസ് യൂറിനറി ഇന്‍കോണ്ടിനന്‍സ് എന്നു പറയുന്നത്. ശരീരത്തില്‍ സമ്മര്‍ദ്ദം വരുമ്പോള്‍ അറിയാതെ മൂത്രം പോകുന്ന അവസ്ഥയാണ് ഇത്. 
 
ഇടുപ്പെല്ലിന് താഴെയുള്ള പേശികളാണ് മൂത്രസഞ്ചിക്കും മൂത്രനാളിക്കും ബലം നല്‍കുന്നത്. പെല്‍വിക് ഫ്ളോര്‍ മസില്‍സ് എന്നാണ് ഇവ അറിയപ്പെടുക. ഈ പേശികളുടെ ബലക്കുറവാണ് സ്ട്രെസ് യൂറിനറി ഇന്‍കോണ്ടിനന്‍സിന് കാരണം. തുടര്‍ച്ചയായ പ്രസവം, ഭാരം കൂടിയ കുഞ്ഞിനെ പ്രസവിക്കുക, കൂടുതല്‍ നേരമെടുത്തുള്ള പ്രസവം എന്നിവരിലെല്ലാം സ്ട്രെസ് യൂറിനറി ഇന്‍കോണ്ടിനന്‍സിന് സാധ്യതയുണ്ട്. നേരിയ ലക്ഷണം മാത്രമുള്ളവര്‍ക്ക് പെല്‍വിക്ക് ഫ്ളോര്‍ എക്സൈസ് ചെയ്താല്‍ പേശികള്‍ക്ക് ബലം ലഭിക്കും. ലക്ഷണങ്ങള്‍ കൂടുതല്‍ കാണിക്കുന്നവര്‍ക്ക് മരുന്നും ശസ്ത്രക്രിയയും ആവശ്യമായി വരുന്നു. പെല്‍വിക് ഫ്ളോര്‍ മസിലുകള്‍ക്ക് ബലം ലഭിക്കാന്‍ എന്തെങ്കിലും സപ്പോര്‍ട്ട് നല്‍കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുക. 
 
അറിയാതെ മൂത്രം പോകുന്ന അവസ്ഥയാണ് എര്‍ജ് യൂറിനറി ഇന്‍കോണ്ടിനന്‍സ് (Urge Urinary Incontinence). മൂത്രസഞ്ചിയിലേക്ക് പോകുന്ന നാഡികള്‍ക്കുണ്ടാകുന്ന ബലക്കുറവാണ് ഇതിനു കാരണം. മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ പഴുപ്പ് എന്നിവ ഉള്ളവരില്‍ ഈ പ്രശ്നം കാണിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസിഡിറ്റി പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭിണികളില്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം