കുതിർത്ത് കഴിക്കേണ്ട നട്സ് ഏതൊക്കെയാണ്?

നിഹാരിക കെ.എസ്
വ്യാഴം, 6 ഫെബ്രുവരി 2025 (17:35 IST)
നട്‌സ്, ഡ്രൈ ഫ്രൂട്‌സ് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബദാം, വാൾനട്‌സ്, ഉണക്കമുന്തിരി, നിലക്കടല, പിസ്ത, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ പലതും ഈ ഗണത്തിൽ പെടുന്നവയാണ്. ഇവ കഴിയ്‌ക്കേണ്ട രീതിയിൽ കഴിച്ചാലേ ഗുണം ലഭിയ്ക്കൂ. ചില നട്സ് കുതിർത്ത് വേണം കഴിക്കാൻ. അത് ഏതൊക്കെയാണെന്ന് നോക്കാം;
 
* ബദാം 
 
ബദാം പോലുള്ളവ കുതിർത്ത് കഴിയ്ക്കുന്നത് ഇതിലെ ഫൈറ്റിക് ആസിഡ് എന്ന ഘടകം നീക്കാൻ നല്ലതാണ്. ഫൈറ്റിക് ആസിഡ് ശരീരം പോഷകങ്ങൾ വലിച്ചെടുക്കുന്നത് തടയാൻ ഇടയാക്കുന്ന ഒന്നാണ്. വെളളത്തിൽ ഇട്ട് കുതിർത്തുമ്പോൾ ഫൈറ്റിക് ആസിഡ് നീങ്ങുന്നു. ഇതിലൂടെ പോഷകങ്ങൾ ശരീരത്തിന് നല്ല രീതിയിൽ വലിച്ചെടുക്കാൻ സാധിയ്ക്കുകയും ചെയ്യുന്നു.
 
* വാൾനട്സ് 
 
ഫൈറ്റിക് ആസിഡ് അടങ്ങിയവ മാത്രമേ ഇതുപോലെ കുതിർത്തേണ്ട കാര്യമുള്ളൂ. ബദാമിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതുപോലെ വാൾനട്‌സിലും ഇത് അടങ്ങിയിട്ടുണ്ട്. ഇതിനാൽ ഇവ രണ്ടും വെള്ളത്തിലിട്ട് കുതിർത്തുന്നതാണ് കൂടുതൽ നല്ലത്. ഇത് ശരീരത്തിന് ഇവ എളുപ്പത്തിൽ ദഹിപ്പിയ്ക്കാനും പോഷകങ്ങൾ വലിച്ചെടുക്കാനും സഹായിക്കുന്നു. 
 
* ഉണക്കമുന്തിരി 
 
ഉണക്കമുന്തിരിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വെള്ളത്തിലിട്ട് കുതിരുമ്പോൾ ഇവയുടെ ഗുണം ഇരട്ടിയാകുന്നു. ഉണക്കമുന്തിരിയിലെ മിനറലുകളും ധാതുക്കളുമെല്ലാം കൂടുതൽ പ്രവർത്തനക്ഷമമാകുന്നു. ഇതിലെ പോഷകങ്ങൾ ശരീരത്തിന് ലഭിയ്ക്കുന്നു. ഇതിനാൽ ഇവയും കുതിർത്തി കഴിയ്ക്കുന്നതാണ് ഗുണം നൽകുന്നതെന്ന് പറയാം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

അടുത്ത ലേഖനം
Show comments