കലോറി കുറഞ്ഞതും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയിൽ ഉയർന്ന അളവിൽ അടങ്ങിയ പഴമാണ് മാതള നാരങ്ങ. വിറ്റാമിൻ സി, കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും ഫ്ലേവനോയ്ഡുകളും പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും മാതളത്തിൽ അടങ്ങിയിട്ടുണ്ട്. പതിവായി മാതള നാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും. മാതളനാരങ്ങയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
* കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തും
* ഹൃദയാരോഗ്യത്തെ സഹായിക്കും
* സന്ധിവാതത്തെ ചെറുക്കും
* വൻകുടൽ കാൻസർ സാധ്യത കുറയ്ക്കും
* ദഹനനാളത്തിലെ വീക്കം കുറയ്ക്കും
* മാതളനാരങ്ങ തലച്ചോറിൻ്റ ആരോഗ്യത്തിന് ഗുണം ചെയ്യും
* അൽഷിമേഴ്‌സിൽ നിന്നും സംരക്ഷിക്കുന്നു