പൊടിയുപ്പിനേക്കാള്‍ ഗുണം കല്ലുപ്പിന് !
അതേസമയം അമിതമായ ഉപ്പ് ഉപയോഗം നിയന്ത്രിക്കണം
ആഹാര സാധനങ്ങള്‍ക്ക് രുചി പകരുന്നതില്‍ ഉപ്പിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ ഉപ്പ് അമിതമായാലോ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ തേടിയെത്തും. കല്ലുപ്പും പൊടിയുപ്പുമാണ് നമ്മള്‍ പൊതുവെ അടുക്കളയില്‍ ഉപയോഗിക്കുന്നത്. അതില്‍ തന്നെ എളുപ്പത്തിനായി പൊടിയുപ്പ് ഉപയോഗിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ പൊടിയുപ്പിനേക്കാള്‍ രുചിയിലും ഗുണത്തിലും കേമന്‍ കല്ലുപ്പാണ്.
കല്ലുപ്പ് വളരെ ചെറിയ തോതില്‍ മാത്രം പ്രൊസസ് ചെയ്തതാണ്. അതിനാല്‍ കല്ലുപ്പില്‍ പൊട്ടാസ്യം, അയേണ്‍, കാല്‍സ്യം തുടങ്ങിയ മിനറല്‍സ് അടങ്ങിയിട്ടുണ്ട്. പൊടിയുപ്പിനേക്കാള്‍ പോഷക ഗുണങ്ങള്‍ കല്ലുപ്പില്‍ അടങ്ങിയിരിക്കുന്നു. പൊടിയുപ്പിനേക്കാള്‍ കല്ലുപ്പില്‍ സോഡിയത്തിന്റെ അളവ് അല്‍പ്പം കുറഞ്ഞിരിക്കും. കല്ലുപ്പ് മിക്സിയില്‍ പൊടിച്ച് ഉപയോഗിക്കാവുന്നതാണ്.
അതേസമയം അമിതമായ ഉപ്പ് ഉപയോഗം നിയന്ത്രിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍, സ്ട്രോക്ക് എന്നിവയ്ക്കെല്ലാം അമിതമായ ഉപ്പിന്റെ ഉപയോഗം കാരണമായേക്കാം. അതുകൊണ്ട് ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ അമിതമായ ഉപ്പിന്റെ ഉപയോഗം തലച്ചോറിന്റെ സമ്മര്‍ദ്ദം കൂട്ടുമെന്നാണ് പറയുന്നത്. അമിത സമ്മര്‍ദ്ദത്തിനു കാരണമായ സ്ട്രെസ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ ഉപ്പിന് സാധിക്കും.