Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം വൈകുന്നോ? ചിലപ്പോള്‍ സമയത്തിന്റെ പ്രശ്‌നമായിരിക്കാം

എത്ര ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം വൈകുന്നോ? ചിലപ്പോള്‍ സമയത്തിന്റെ പ്രശ്‌നമായിരിക്കാം
, വ്യാഴം, 10 ഓഗസ്റ്റ് 2023 (15:05 IST)
ചില സ്ത്രീകളില്‍ ഗര്‍ഭധാരണം ഏറെ പ്രയാസകരമായ കാര്യമാണ്. എത്ര തവണ ബന്ധപ്പെട്ടിട്ടും ഗര്‍ഭ ധാരണം നടക്കുന്നില്ലെന്ന് ചില സ്ത്രീകള്‍ പറയാറുണ്ട്. ഗര്‍ഭധാരണത്തിന്റെ അടിസ്ഥാനം സെക്‌സ് തന്നെയാണ്. എത്ര തവണ ബന്ധപ്പെട്ടു എന്നതിനേക്കാള്‍ എപ്പോള്‍ ബന്ധപ്പെട്ടു എന്നതാണ് ഗര്‍ഭധാരണത്തിന്റെ അടിസ്ഥാനം. അതായത് ബന്ധപ്പെടുന്ന സമയവും ഗര്‍ഭധാരണവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. 
 
സ്ത്രീയുടെ ഓവുലേഷന്‍ ദിവസം കണക്കാക്കിയുള്ള ബന്ധപ്പെടലാണ് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുന്നത്. പുരുഷ ബീജത്തിന് 5-6 ദിവസം വരെ ആയുസുണ്ടാകും. എന്നാല്‍ സ്ത്രീകളുടെ ശരീരത്തിലെ അണ്ഡത്തിനു ഏറ്റവും കൂടി വന്നാല്‍ 48 മമിക്കൂര്‍ ആയുസ് മാത്രമേ ഉണ്ടാകൂ. ഈ സമയം കണക്കാക്കി ബന്ധപ്പെടലാണ് ഗര്‍ഭധാരണം സാധ്യമാക്കുക. ആര്‍ത്തവം തുടങ്ങുന്ന ദിവസമോ അതിനു തൊട്ടുമുന്‍പുള്ള നാലഞ്ച് ദിവസങ്ങളിലോ ചിലപ്പോള്‍ ആര്‍ത്തവത്തിനു പിറ്റേന്നോ വരെയുള്ള ബന്ധപ്പെടലാണ് കൂടുതല്‍ ഗുണം ചെയ്യുക. 
 
ചില സ്ത്രീകളില്‍ ബീഞ്ച സഞ്ചാരം അല്‍പ്പം പതുക്കെ മാത്രമേ നടക്കൂ. ഗര്‍ഭധാരണം വൈകാനുള്ള ഒരു പ്രധാനപ്പെട്ട കാരണം അതായിരിക്കാം. ബന്ധപ്പെട്ട ശേഷം അരക്കെട്ട് ഉയയര്‍ത്തി അല്‍പ്പനേരം നില്‍ക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കും. കാല്‍ ഉയര്‍ത്തി തലയിണ പിന്‍ഭാഗത്തു വെച്ച് കിടന്നാല്‍ ഇത് ബീഞ്ചത്തെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കും. അര ഭാഗം തലയിണയ്ക്ക് മുകളില്‍ വരണം. 
 
സെക്‌സ് സമയത്ത് ഉപയോഗിക്കുന്ന പല ലൂബ്രിക്കന്റുകളും ബീജങ്ങളെ നശിപ്പിക്കുന്നവയാണ്. ലൂബ്രിക്കന്റുകള്‍ വാങ്ങുമ്പോള്‍ സുരക്ഷിതമായവ വാങ്ങുക. ഗര്‍ഭധാരണം എളുപ്പം നടക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ലൂബ്രിക്കന്റുകള്‍ ഒഴിവാക്കുന്നതും നല്ലതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുലയൂട്ടുന്ന അമ്മമാര്‍ ഈ ഭക്ഷണ സാധനങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം