Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ എഴുന്നേറ്റാല്‍ നിര്‍ത്താതെ തുമ്മല്‍ ! തണുപ്പ് കാലത്തെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശൈത്യകാലത്ത് മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്. വീടിനകത്താണെങ്കിലും പുറത്ത് പോകുമ്പോഴും പരമാവധി മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുക

Why we are Sneezing in Winter season
, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (08:57 IST)
ശൈത്യകാലത്ത് നിരവധി പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നമാണ് തുമ്മല്‍. പലരും രാവിലെ എഴുന്നേറ്റാല്‍ ഏതാനും മിനിറ്റുകള്‍ തുടര്‍ച്ചയായി തുമ്മുന്നത് കണ്ടിട്ടില്ലേ? വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങാത്തവര്‍ പോലും ശൈത്യകാലത്ത് തുമ്മുന്നത് കാണാം. ശൈത്യകാലത്ത് കാറ്റിന്റെ ഭീഷണി കൂടി ഉള്ളതിനാല്‍ വായുവിലൂടെ പൊടിപടലങ്ങള്‍ നിങ്ങളിലേക്ക് എത്താന്‍ സാധ്യത കൂടുതലാണ്. വീടിനുള്ളില്‍ ആണെങ്കില്‍ പോലും അതിവേഗം പൊടിപടലങ്ങള്‍ നിങ്ങളുടെ മൂക്കിനുള്ളിലൂടെ പ്രവേശിക്കും. 
 
ശൈത്യകാലത്ത് മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്. വീടിനകത്താണെങ്കിലും പുറത്ത് പോകുമ്പോഴും പരമാവധി മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുക. ബെഡ് റൂം, അടുക്കള, ഹാള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ നന്നായി വൃത്തിയാക്കുക. കാറ്റ് കാലമായതിനാല്‍ വീടിന്റെ ജനലുകളില്‍ പൊടി പറ്റിപിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. തുമ്മല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം. ഒരു കാരണവശാലും അലര്‍ജിക്കുള്ള മരുന്ന് സ്വയം തീരുമാനത്തില്‍ കഴിക്കരുത്. 
 
രാവിലെ തുടര്‍ച്ചയായി തുമ്മല്‍ ഉള്ളവര്‍ എഴുന്നേറ്റ ഉടനെ നേരിയ ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. മൂക്ക് നന്നായി വൃത്തിയാക്കണം. തിളപ്പിച്ച വെള്ളം കുടിക്കുകയും അത് ഉപയോഗിച്ച് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുകയും വേണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തണുപ്പ്കാലത്ത് രാവിലെയുള്ള ഹൃദയാഘാതനിരക്കും ഉയരും, ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം