ചപ്പാത്തി കഴിച്ചാല്‍ തടി കുറയുമോ? യാഥാര്‍ഥ്യം ഇതാണ്

ചോറ് മുഴുവനായി ഉപേക്ഷിച്ച് ചപ്പാത്തിയിലേക്ക് മാറിയാലും വണ്ണം കുറയില്ല എന്നതാണ് സത്യം

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (10:10 IST)
മാറിയ കാലത്ത് ശരീരസംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അമിതവണ്ണം ഒഴിവാക്കാന്‍ പലരും പറയുന്ന ഒരു ടിപ് ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അരിഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ്. രാത്രിയില്‍ ചോറിന് പകരം ചപ്പാത്തി കഴിക്കുന്നവരും അനവധിയാണ്. എന്നാല്‍ തടി കുറയ്ക്കാന്‍ ചോറ് ഉപേക്ഷിച്ചുകൊണ്ട് ചാപ്പാത്തി കഴിച്ചത് കൊണ്ട് കാര്യമുണ്ടോ? ഇക്കാര്യങ്ങളെ പറ്റി അറിയാം
 
ചോറ് മുഴുവനായി ഉപേക്ഷിച്ച് ചപ്പാത്തിയിലേക്ക് മാറിയാലും വണ്ണം കുറയില്ല എന്നതാണ് സത്യം. കാരണം ചോറിലും ചപ്പാത്തിയിലും ഉള്ളത് കാര്‍ബോ ഹൈഡ്രേറ്റ് തന്നെയാണ്. ചോറ് ഉപേക്ഷിച്ച് നാലോ അഞ്ചോ ചപ്പാത്തികള്‍ കഴിക്കുന്നവരാണെങ്കില്‍ ചോറ് കഴിക്കുന്നതിന് തുല്യമായ ഫലം തന്നെയാണ് അത് നല്‍കുക. ധാരാളം കലോറി അടങ്ങിയ ഭക്ഷണങ്ങളാണ് ഇവ രണ്ടും. മധുരവും ഉപ്പുമാണ് വണ്ണം കുറയ്‌ക്കേണ്ടവര്‍ ഏറ്റവും ആദ്യം കുറയ്‌ക്കേണ്ട കാര്യങ്ങള്‍. ഉപ്പ് ജലാംശം വലിച്ചെടുക്കുകയും നീര്‍ക്കെട്ടുകള്‍ക്ക് കാരണമാകുകയും ചെയ്യും. മദ്യപാനവും അമിതവണ്ണമുള്ളവര്‍ ഉപേക്ഷിക്കേണ്ട ശീലമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

അടുത്ത ലേഖനം
Show comments