Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊഞ്ചിന്റെ കൂടെ ഇത് കഴിക്കരുത്, മരണം ഉറപ്പ്! - വിദ്യയുടെയും അനാമികയുടെയും മരണത്തിന് കാരണം ഈ ഭക്ഷ്യവസ്തു?

കൊഞ്ച് തനിയെ കഴിക്കാം...

കൊഞ്ചിന്റെ കൂടെ ഇത് കഴിക്കരുത്, മരണം ഉറപ്പ്! - വിദ്യയുടെയും അനാമികയുടെയും മരണത്തിന് കാരണം ഈ ഭക്ഷ്യവസ്തു?
, തിങ്കള്‍, 14 മെയ് 2018 (09:41 IST)
കൊഞ്ച് ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. അതുപോലെ തന്നെയാണ്, ഗ്രിൽഡ് പോലുള്ള ഭക്ഷണസാധനങ്ങളുടെ കൂടെ നാരങ്ങ പിഴിഞ്ഞ് കഴിക്കുന്ന കാര്യവും. ഇതുരണ്ടും ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമാണ്. എന്നാൽ, കൊഞ്ചും നാരങ്ങയും ഒരുമിച്ച് കഴിച്ചാൽ എന്തെങ്കിലും പ്രശനമുണ്ടോ? 
 
നാരങ്ങയും കൊഞ്ചും ചേര്‍ന്നാല്‍ ജീവനൊടുക്കാന്‍ കാരണമായ കോമ്പിനേഷന്‍ ആകുമെന്നാണ് ഉദാഹരണസഹിതം ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചിയില്‍ അച്ഛനോടൊപ്പം ഭക്ഷണം കഴിക്കാൻ കയറിയ പെൺകുട്ടിയുടെ മരണത്തിന് കാരണമായത് കൊഞ്ചു ബിരിയാണിയും ലൈം ജൂസും ഒരുമിച്ച് കഴിച്ചതാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
 
കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി അനാമിക മരിച്ചത് കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് എന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു. ഇതേ സംഭവമാണ് തിരുവല്ലയിലും നടന്നിരിക്കുന്നത്. 
ഹരിപ്പാട് പള്ളപ്പാട് കൃഷ്ണവിലാസത്തില്‍ രാജിവ് വാസുദേവന്‍ പിള്ളയുടെ ഭാര്യ വിദ്യ(23) മരിച്ചതും ഈ ഭക്ഷണ സാധനങ്ങൾ തന്നെ. 
 
കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നു വെള്ളയാഴ്ചയായിരുന്നു വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് വിദ്യ മരിച്ചത്. എന്നാൽ, വിദ്യ കൊഞ്ചും നാരങ്ങാ ജ്യൂസും കഴിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.  
 
ആന്തരീകാവയവങ്ങളുടെ പരിശോധനഫലം ലഭിച്ചാല്‍ മാത്രമെ ഇതു സ്ഥിരികരിക്കാന്‍ കഴിയു. വെള്ളിയാഴ്ച പകല്‍ നാരങ്ങവെള്ളം കഴിച്ചതിനു പിന്നാലെ വിദ്യ കൊഞ്ച് കറി കുട്ടിയിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.
 
കേരളത്തിൽ ഇപ്പോൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചുരുക്കം സംഭവങ്ങളാണ്. എന്നാൽ, സംസ്ഥാനത്തിനു പുറത്ത് ഈ വസ്തുക്കൾ ഒരുമിച്ച് ആമാശയത്തില്‍ എത്തിയതിലൂടെ നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടത്തം ആരോഗ്യത്തിന് ഉത്തമം, പക്ഷേ കൃത്യമായ സമയമുണ്ട്!