Publish Date: Mon, 28 Oct 2024 (20:30 IST)
Updated Date: Mon, 28 Oct 2024 (20:35 IST)
ഒരു സ്ത്രീയുടെ മനസ്സില്‍ കൂടെ എന്തൊക്കെ ചിന്തകളാണ് കടന്നുപോകുന്നതെന്ന് മനസ്സിലാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. സ്ത്രീകള്‍ പുരുഷന്മാരെ പോലെ അവരുടെ എല്ലാ ഫീലിംഗ്‌സും പുറത്തു കാണിക്കാറുമില്ല. എന്നാല്‍ സ്ത്രീകളെ ആകര്‍ഷിക്കുന്ന ചില ഗുണങ്ങള്‍ പുരുഷന്മാര്‍ക്കുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം. നല്ല ഉയരമുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്നവരാണ് കൂടുതല്‍ സ്ത്രീകളും. അതുപോലെതന്നെ പുരുഷന്മാരില്‍ കഷണ്ടി തലയുള്ളവരെ സ്ത്രീകള്‍ക്ക് പൊതുവേ താല്പര്യമില്ല. നല്ല ഉള്ളോടുകൂടിയ മുടിയുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ക്ക് താല്പര്യം. അതുപോലെതന്നെ ഒരു അച്ഛനെ പോലെ കെയര്‍ ചെയ്യുന്ന പുരുഷന്മാര്‍ക്ക് സ്ത്രീകളെ പെട്ടന്ന് സ്വാധീനിക്കാന്‍ കഴിയും.
അതുപോലെ തന്നെ ഏത് സാഹചര്യത്തിലും സംരക്ഷിക്കാന്‍ കഴിവിനുള്ളവനാണോ തന്റെ പുരുഷനെന്ന് ഉറപ്പുള്ള പുരുഷന്മാരെ ആയിരിക്കും സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം. തന്റേതായ മേഖലയില്‍ സക്‌സസ്ഫുള്ളായ പുരുഷന്മാരോട് സ്ത്രീകള്‍ക്ക് താല്പര്യം കൂടുതലായിരിക്കും. ഏറ്റവും പ്രധാനമായി ഒരു സ്ത്രീയോട് മാത്രം അടുപ്പം സൂക്ഷിക്കുന്ന പുരുഷനെയാവും എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുക.