പ്രായം കൂടുന്തോറും സ്ത്രീകളില്‍ എല്ലുകളുടെ ബലം കുറഞ്ഞുവരും. ഇലക്കറികളില്‍ വൈറ്റമിന്‍ കെയും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ സ്ട്രങ്ന്ത് ട്രെയിനിങ് ചെയ്യുന്നതും അസ്ഥികളുടെ ബലത്തിന് നല്ലതാണ്. വ്യായാമം ഒഴിച്ചുകൂടാത്തതാണ്. കാല്‍സ്യം കൊണ്ടാണ് പ്രധാനമായും എല്ലുകള്‍ നിര്‍മിച്ചിരിക്കുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അതിനാല്‍ തന്നെ കാല്‍സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കണം. പാലുല്‍പ്പന്നങ്ങളിലും ചീസിലും ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അതേസമയം മദ്യപാനം കുറയ്‌ക്കേണ്ടതും പുകവലി പൂര്‍ണമായും നിര്‍ത്തേണ്ടതുമാണ്. കൂടാതെ ശരീരഭാരം കൂടാതെയും ശ്രദ്ധിക്കണം.