Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം കൂടുന്നത് അറിയാനും സാധിക്കില്ല

ബോഡി മാസ് ഇന്‍ഡസ് കണക്കാക്കിയാണ് ഒരാള്‍ക്ക് ഭാരം കൂടുതലാണോ കുറവാണോയെന്ന് കണക്കാക്കുന്നത്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഏപ്രില്‍ 2025 (19:21 IST)
രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോഡി മാസ് ഇന്‍ഡസ് കണക്കാക്കിയാണ് ഒരാള്‍ക്ക് ഭാരം കൂടുതലാണോ കുറവാണോയെന്ന് കണക്കാക്കുന്നത്. 15നും 49നും ഇടയില്‍ പ്രായമുള്ള 25ശതമാനം സ്ത്രീകള്‍ക്കാണ് പൊണ്ണത്തടിയുള്ളത്. അമിത വണ്ണം സ്ത്രീകളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.  ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം, വന്ധ്യത, നടുവേദന, തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം അമിത വണ്ണം കാരണമാകും. 
 
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തില്‍ കൊഴുപ്പടിഞ്ഞാല്‍ അമിതവണ്ണമായി തോന്നാറില്ല. അവര്‍ക്ക് ഉയര്‍ന്ന ബിഎം ഐ ഉണ്ടെങ്കിലും സാധാരണ വണ്ണമായേ കാണുമ്പോള്‍ തോന്നു. ഇത് ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ ശരീരം പലകാലങ്ങളിലായ പലതരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതുമൂലമാണ് പൊതുവേ അമിത വണ്ണം ഉണ്ടാകുന്നത്. 
 
എയ്‌റോബിക് വ്യായാമങ്ങള്‍ ആന്റിഡിപ്രസെന്റുകള്‍ക്ക് സമമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥയും ഹാപ്പിഹോര്‍മോണുകളുടെ ഉത്പാദനവും ഉയര്‍ത്തുന്നു. ജേണല്‍ ഓഫ് ഡിപ്രഷന്‍ ആന്റ് ആങ്‌സൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചെറുപ്പക്കാരില്‍ ദിവസവും എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറയുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഹൃദയമിടിപ്പ് കൂട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരം ഊര്‍ജസ്വലമാക്കാനും സഹായിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീറ്റ്‌റൂട്ടിന് രക്തം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്, ഇവയൊക്കെയാണ് മറ്റുഭക്ഷണങ്ങള്‍

നിങ്ങളുടെ തുമ്മലിനു കാരണം ബെഡ്‌റൂമിലെ ഫാന്‍; ഇക്കാര്യം ശ്രദ്ധിക്കുക

പൂച്ച മാന്തിയാല്‍ ഈ രോഗം വരാന്‍ സാധ്യത

ദേഷ്യവും മുന്‍കോപവും ഉണ്ടോ? ഇത്തരക്കാരെ കിടപ്പറയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല !

നിങ്ങളെ അമിതമായി പ്രശംസിക്കുന്നുണ്ടോ, അയാള്‍ക്ക് നിങ്ങളോട് പ്രണയമാണ്!

അടുത്ത ലേഖനം
Show comments