Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക അല്‍ഷിമേഴ്‌സ് ദിനം: കേരളത്തില്‍ 2.5 ലക്ഷത്തോളം പേര്‍ക്ക് അല്‍ഷിമേഴ്‌സ്, 100ല്‍ 5 പേര്‍ക്ക് രോഗം വരാന്‍ സാധ്യത

എല്ലാ വര്‍ഷവും സെപ്തംബര്‍ 21 ലോക അല്‍ഷിമേഴ്സ് ദിനമായും സെപ്തംബര്‍ മാസം അല്‍ഷിമേഴ്സ് ബോധവല്‍ക്കരണ മാസമായും ആചരിക്കുന്നു.

brain fog
എല്ലാ വര്‍ഷവും  സെപ്തംബര്‍ 21 ലോക  അല്‍ഷിമേഴ്സ്  ദിനമായും  സെപ്തംബര്‍ മാസം അല്‍ഷിമേഴ്സ് ബോധവല്‍ക്കരണ മാസമായും  ആചരിക്കുന്നു. ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റി ആളുകളെ ബോധവത്ക്കരിക്കുകയാണ്  ലക്ഷ്യം. 'മേധാക്ഷയത്തെക്കുറിച്ച് ചോദിയ്ക്കുക' എന്നതാണ് ഈ   വര്‍ഷത്തെ അല്‍ഷിമേഴ്‌സ് ദിന സന്ദേശം.
 
ലോകമെമ്പാടും മറവിരോഗം ബാധിച്ച 55 ദശലക്ഷത്തോളം പേര്‍  ഉണ്ട് .കേരളത്തില്‍ 2. 5 ലക്ഷത്തോളം പേര്‍ക്ക് അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ രോഗങ്ങള്‍ ഉണ്ട്.60 മുതല്‍ 80 വരെ പ്രായമുള്ള 100 പേരില്‍ 5 പേര്‍ക്ക് ഈ രോഗം വരാന്‍  സാദ്ധ്യതയുണ്ട്.80 കഴിഞ്ഞവരില്‍ 20% വും  85 വയസ്സിനു മുകളില്‍ 50% വും  ആണ് രോഗ  സാദ്ധ്യത.
 
തുടക്കത്തില്‍ ചെറിയ ഓര്‍മ്മപ്പിശകുകളും , പിന്നീട് സ്വഭാവത്തിലും സാമൂഹിക ഇടപെടലിലും പ്രകടമായ മാറ്റങ്ങളും  ഉണ്ടാകുന്നു.തലച്ചോറിലെ ഹിപ്പോകാംപസ് ഭാഗത്ത് ഓര്‍മ്മ , ഗ്രാഹ്യശേഷി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ന്യൂറോണുകള്‍ക്ക് നാശം സംഭവിക്കുന്നതാണ് അല്‍ഷിമേഴ്‌സിന്റെ പ്രധാന കാരണം. 10% പേരിലും രോഗകാരണം ജനിതകമാണ്. ബാക്കി 90% രോഗികളിലും  ന്യൂറോണുകളെ നശിപ്പിക്കുന്ന പ്രോട്ടീനുകള്‍ എങ്ങനെ ആവിര്‍ഭവിക്കുന്നുവെന്ന് കണ്ടെത്താനായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യം സ്വയം പരിപാലിക്കാം, ഈ ഏഴ് കാര്യങ്ങൾ ജീവിതത്തിൽ ചേർക്കു