ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവര്‍ത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്.സവിശേഷമായ ചില പ്രത്യേക കഴിവുകള്‍ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാള്‍ ഒരു മാനസിക അവസ്ഥയായി കാണാന്‍ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.
ഓട്ടിസം ബാധിച്ച കുട്ടികള്‍ കുട്ടികാലം മുതല്‍ക്കേ തന്നെ കടുത്ത സംഗീത വാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പല മേഖലകളില്‍ ഓട്ടിസ്റ്റിക്കായ വ്യക്തികള്‍ ശോഭിക്കാറുണ്ട്. ചാള്‍സ് ഡാര്‍വിന്‍ പോലുള്ള പല പ്രഗല്ഭരും ഓട്ടിസമുണ്ടായിരുന്നവരായിരുന്നു. അസാമാന്യമായ ബുദ്ധിശക്തിയും ചില കുട്ടികളില്‍ കാണാറുണ്ട്.