Webdunia - Bharat's app for daily news and videos

Install App

മനസ്സാണ് ശക്‍തി, ഇന്ന് ലോക മാനസികാരോഗ്യ ദിനം

കെ ആര്‍ അനൂപ്
ശനി, 10 ഒക്‌ടോബര്‍ 2020 (13:09 IST)
മനസ്സാണ് ഏറ്റവും വലിയ ശക്തി. മനസ്സുവെച്ചാൽ ഏതു പ്രതിസന്ധിയെയും കീഴടക്കാൻ കഴിവുള്ളവരാണ് നമ്മളോരോരുത്തരും. ഇന്ന് ലോക മാനസികാരോഗ്യ ദിനം. കോവിഡ് കാലമായതിനാൽ പലരും പല കാരണങ്ങളാൽ മാനസിക സമ്മർദ്ദത്തിൽ ആണെന്നാണ് കണക്കുകൾ. കൊറോണ ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചു എന്നാണ് ഡബ്ലിയു എച്ച് ഒ യുടെ റിപ്പോർട്ട്.
 
മാത്രമല്ല, ഈ കാലയളവിൽ 36.46 ലക്ഷം പേർ കേരളത്തിൽ മാനസിക ആരോഗ്യ സേവനം  പ്രയോജനപ്പെടുത്തി. 35,523 കുട്ടികൾക്ക്  കൗൺസിലിംഗ് നൽകിയെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
 
തൊഴിൽ നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ ഉത്കണ്ഠകൾ പുരുഷൻമാരിലും സ്ത്രീകളിലും കൂട്ടുകാരെ കാണാനാകാതെ വീടിനകത്തു തന്നെ മൊബൈൽ സ്ക്രീനുകൾ മുമ്പിൽ ഇരിക്കേണ്ടി വരുന്ന കുട്ടികളിലും പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ ഈ കാലയളവ് ഉണ്ടായിട്ടുണ്ട്. എല്ലാവരും വീട്ടിൽ തന്നെ ഉള്ളതിനാൽ സ്ത്രീകൾക്ക് ഈ കാലയളവിൽ ജോലിഭാരം കൂടി. അയൽ വീടുകളിലേക്കും ആരാധനാലയങ്ങളിലേക്കും പോകാൻ ആകാത്തത് വയോജനങ്ങളിലും സമ്മർദ്ദം ഉണ്ടാക്കി.
 
പ്രശ്നങ്ങൾ അടുപ്പമുള്ളവരുമായി പങ്കുവെക്കുന്നതിലൂടെയും മനസ്സ് തുറന്നു സംസാരിക്കുന്നതിലൂടെയും ഒരു പരിധിവരെയെങ്കിലും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനാകും. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുകയും സൗഹൃദങ്ങൾ വളർത്തുകയും ചെയ്യുന്നതിലൂടെ നമുക്കും മറികടക്കാം മാനസിക സമ്മർദ്ദങ്ങളെ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Women Health: അമ്മയായതിന് ശേഷം സ്ത്രീകളുടെ ശരീരം എങ്ങനെ വീണ്ടെടുക്കാം, ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം

നിങ്ങളുടെ കുട്ടിയുടെ പ്രതിരോധശേഷി മോശമാണോ? പോഷകാഹാര വിദഗ്ധന്‍ പറയുന്നത് ഇതാണ്

വശം ചരിഞ്ഞു ഉറങ്ങുന്നതും നിവര്‍ന്ന് കിടന്ന് ഉറങ്ങുന്നതും: ഏതാണ് ആരോഗ്യത്തിന് നല്ലത്?

വിറ്റാമിന്‍ ഡി3യുടെ കുറവ് ഒരു നിശബ്ദ പകര്‍ച്ചവ്യാധിയാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍

കർക്കടകത്തിൽ ഗ്രാമ്പൂ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

അടുത്ത ലേഖനം
Show comments