Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ ഇപ്പോഴും ആര്‍ക്കെങ്കിലും കത്തെഴുതാറുണ്ടോ? ഇന്ന് ലോക തപാൽ ദിനം !

നിങ്ങള്‍ ഇപ്പോഴും ആര്‍ക്കെങ്കിലും കത്തെഴുതാറുണ്ടോ? ഇന്ന് ലോക തപാൽ ദിനം !

കെ ആര്‍ അനൂപ്

, വെള്ളി, 9 ഒക്‌ടോബര്‍ 2020 (10:55 IST)
ടെലിഫോണും ഇൻറർനെറ്റും എത്തുന്നതിനുമുമ്പ് കത്തുകൾക്ക്  ഒരു നല്ല കാലം ഉണ്ടായിരുന്നു. ഇന്ന് ഒക്ടോബർ 9, ലോക തപാൽ ദിനം. ദേശീയ തപാൽ ദിനമാണ് നാളെ (ഒക്ടോബർ 10).
 
1984-ൽ സ്വിറ്റ്സർലാൻഡിൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻറെ വാർഷികമായ ഒക്ടോബർ ഒൻപതിനാണ് ലോക തപാൽ ദിനമായി ആചരിക്കുന്നത്. നൂറ്റമ്പതോളം രാജ്യങ്ങൾ തപാൽ ദിനം വിവിധ പരിപാടികളോടെയാണ് ആഘോഷിക്കാറുള്ളത്. 1969 മുതലാണ് ഈ ദിനത്തിന് തുടക്കമായത്.
 
കത്തുകളെ കുറിച്ചു പറയുമ്പോൾ അഞ്ചലോട്ടക്കാരെ മറക്കാനാകില്ല. സ്വാതന്ത്ര്യത്തിനു മുമ്പ് കൊച്ചി തിരുവിതാംകൂർ രാജ്യങ്ങളിൽ ആരംഭിച്ച ആദ്യകാല തപാൽ സേവനം ആയിരുന്നു അഞ്ചൽ പോസ്റ്റ്. 1729-ൽ  അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് തിരുവതാംകൂറിൽ ഈ സേവനം ആരംഭിച്ചത്.  തപാലുരുപ്പടികൾ തോളിലേറ്റി കൊണ്ട് റോഡുകളിലൂടെ ഓടി കച്ചേരിയിൽ ഏൽപ്പിക്കുന്ന ആളാണ് അഞ്ചലോട്ടക്കാരൻ. മണി അടിക്കുന്ന ശബ്ദം കേൾപ്പിച്ചു കൊണ്ട്  ദിവസവും എട്ടു മൈൽ ദൂരം ഓടണം എന്നാണ് ഉത്തരവ്.
 
ഇന്നും കത്തുകൾക്ക് പറയാൻ ഒത്തിരി വിശേഷങ്ങൾ ഉണ്ട്. സന്തോഷത്തിൻറെയും സങ്കടത്തിൻറെയും മഷി കൊണ്ട് എഴുതിയ ഒരുപാട് വിശേഷങ്ങൾ ഓരോ കത്തിനും പറയാനുണ്ടായിരുന്നു. 
 
ഇന്ന് എന്നെങ്കിലും വിരുന്നിന് എത്തുന്ന അതിഥികളായി മാറി കത്തുകൾ. കത്തുകൾ ഇപ്പോഴും എഴുതുന്നവർ പറയുന്നത് കത്തുകൾ പരസ്പരം ലഭിക്കുന്നത് വരെയുള്ള കാത്തിരിപ്പിന് ഒരു പ്രത്യേക രസം ആണെന്നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊലക്കേസ് പ്രതിയ്ക്ക് വയസ് 55: പക്ഷേ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ വിധിയ്ക്കണമെന്ന് സുപ്രീം കോടതി !