Select Your Language

Notifications

webdunia
webdunia
webdunia
webdunia

World No Tobacco Day 2023: പുകവലി വേഗത്തില്‍ നിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

World No Tobacco Day 2023: പുകവലി വേഗത്തില്‍ നിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 31 മെയ് 2023 (15:35 IST)
പുകവലി അപകടകരമായ ശീലമാണ് എന്ന് അറിയാത്തവരല്ല. പുകവലിക്കുന്ന ആരും. നിര്‍ത്തണം എന്ന് ആഗ്രഹമുണ്ടായിട്ടും നിര്‍ത്താന്‍ സാധിക്കാത്തവരാണ് അധികം ആളുകളും. എന്നാല്‍ ജിവിതക്രമത്തില്‍ ചില കര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പുകവലി നിര്‍ത്താന്‍ സഹായിക്കും.
 
പുകവലി നിര്‍ത്താന്‍ സ്വയം പൂര്‍ണമായും തയ്യാറാവുന്ന വ്യക്തികള്‍ക്ക് .മാത്രമേ വിജയം കാണാന്‍ സാധിക്കു. പുക വലിക്കാന്‍ തോന്നുന്ന സാഹചരുയണ്‍ഗളില്‍ നിന്നും മക്സ്ഇമമ അകന്നു നില്‍ക്കുക എന്നതാണ് പ്രധാനം. ജോല്യിലോ വായനയിലേ ശാരീരിക വ്യായാമം നല്‍കുന്ന കളികളിലോ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എപ്പോഴും സജ്ജീവമായിരിക്കാന്‍ ശ്രമിക്കുക.
 
ഇത് എപ്പോഴും ഫ്രഷായ ചിന്തകള്‍ നല്‍കും. കാപ്പി ഉപേക്ഷിക്കുന്നതാണ് നല്ലത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും എന്നതിനാലാണ് ഇത്. ധാരാളം വെള്‍ലം കുടിക്കുന്നത് ശീലമാക്കുക. ഈ രീതികള്‍ ദിനവും തുടര്‍ന്നാല്‍ ശാരീരികമായി ചില അവസ്ഥതക നേരിടും. നിക്കോട്ടിന് ശരീരത്തില്‍ നിന്നും പിന്‍വലിയുന്നതിന്റെ ലക്ഷണമാണിത്.
 
ഈ ഘട്ടത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. പുകവലിക്കാന്‍ ഈ സമയത്ത് അമിതമായ അസക്തി തോന്നാല്‍ ഈ സമയം സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സഹായം തേടണം. ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയല്‍, ചുമ വിഷാദം എന്നീ പ്രശ്നങ്ങള്‍ ഈ സമയത്ത് പിടി മുറുക്കും. അപ്പോള്‍ ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളുകയാണ് എന്ന് മനസിലാക്കണം. ഈ ഘട്ടം പൂര്‍ത്തിയാക്കിയാല്‍ പുകവലിയോടുള്ള ആസക്തി ഇല്ലാതാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World No Tobacco Day 2023: പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം