Webdunia - Bharat's app for daily news and videos

Install App

World Stroke Day 2024: തൊഴില്‍ സമ്മര്‍ദ്ദം സ്‌ട്രോക്കുണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (13:44 IST)
ഇന്ന് ലോക പക്ഷാഘാതദിനമാണ്. ഹൃദയാഘാതം പോലെ മരണത്തിന് ഉടന്‍ കാരണമാകുന്ന അവസ്ഥായാണ് പക്ഷാഘാതം. പുരുഷന്മാരിലെ കടുത്ത തൊഴില്‍ സമ്മര്‍ദ്ദം പക്ഷാഘാതത്തിന് ഇടയാക്കുമെന്ന് ജപ്പാനില്‍ 11 വര്‍ഷം നീണ്ടുനിന്ന പഠനം തെളിയിക്കുന്നു. 1992 മുതല്‍ 3190 പുരുഷന്മാരെയും 3363 സ്ത്രീകളേയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ വിവിധ തൊഴില്‍ ചെയ്യുന്ന യുവാക്കള്‍ മുതല്‍ 65 വയസുവരെയുള്ളവരെ പങ്കെടുപ്പിച്ചിരുന്നു.
 
നാല് ഗ്രൂപ്പുകളായിത്തിരിച്ചായിരുന്നു പഠനം. മാനേജര്‍മാര്‍, ടെക്നീഷ്യന്മാര്‍, ക്ലാര്‍ക്കുമാര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍ തുടങ്ങി നിരവധി മേഖലകളില്‍ ജോലിചെയ്യുന്ന ഈ ഗ്രൂപ്പിനെ 1992 നും 1995 നും ഇടയിലുള്ള കാലയളവിലാണ് ആദ്യ അഭിമുഖത്തിന് വിധേയരാക്കിയത്. കഴിഞ്ഞ 11 വര്‍ഷവും ഇവര്‍ നിരീക്ഷണത്തിനുവിധേയമായിരുന്നു.
 
ഇവരില്‍ കടുത്ത തൊഴില്‍ സമ്മര്‍ദ്ദമനുഭവിച്ചിരുന്ന 91 പുരുഷന്മാരും 56 സ്ത്രീകളും ഇക്കാലയളവില്‍ പക്ഷാഘാതത്തിനിരയായതായി കണ്ടെത്തി. കുറഞ്ഞ തൊഴില്‍ സമ്മര്‍ദ്ദമുള്ള ജോലിചെയ്യുന്നവരേക്കാള്‍ കടുത്ത തൊഴില്‍ സമ്മര്‍ദ്ദമനുഭവിക്കുന്ന പുരുഷന്മാരില്‍ പക്ഷാഘാത സാധ്യത രണ്ടുമടങ്ങാണെന്നും ആര്‍ക്കൈവ്സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സമ്മര്‍ദ്ദമേറെയുള്ള തൊഴിലാണെങ്കിലും വിശ്രമത്തിനും ഉല്ലാസത്തിനും സമയം കണ്ടെത്തുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാനാകുമെന്നും ലേഖനത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറിനു ഈ അരി ശീലമാക്കൂ; ഞെട്ടും ഗുണങ്ങള്‍ അറിഞ്ഞാല്‍

ഒരു കാരണവശാലും പകല്‍ മദ്യപിക്കരുത്

ചിലന്തിവലകള്‍ വീട്ടില്‍ നിറഞ്ഞോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തണുപ്പുകാലത്ത് രാവിലെ വളരെ നേരത്തെ കുളിക്കുന്നത് ഒഴിവാക്കണം

കുട്ടികള്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പേരുവിളിച്ചാല്‍ പോലും പ്രതികരിക്കുന്നില്ലെ! വെര്‍ച്ച്വല്‍ ഓട്ടിസത്തെ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments