Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ജെഎന്‍1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം, മുന്‍ വകഭേദങ്ങളില്‍ നിന്നും വ്യത്യസ്തം

2025ല്‍ COVID-19 അണുബാധയുമായി ബന്ധപ്പെട്ട പ്രധാന ലക്ഷണങ്ങളാണ് ഇനി പറയുന്നത്.

Joint Pain

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 22 മെയ് 2025 (11:46 IST)
പലരാജ്യങ്ങളിലും കൊറോണ വലിയതോതില്‍ തലപൊക്കി തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ വൈറസ് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഈമാസം 182 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2025ല്‍ COVID-19 അണുബാധയുമായി ബന്ധപ്പെട്ട പ്രധാന ലക്ഷണങ്ങളാണ് ഇനി പറയുന്നത്. പേശികളുടെ ബലഹീനതയാണ് പ്രധാനപ്പെട്ട ലക്ഷണം. പ്രത്യേകിച്ച് കാലുകളിലും കൈകളിലും.
 
മറ്റൊന്ന് നിരന്തരമായ ഓക്കാനം, വിശപ്പ് നഷ്ടപ്പെടല്‍ എന്നിവയാണ്. നിലവിലെ തരംഗത്തില്‍ ഈ ലക്ഷണങ്ങള്‍ കൂടുതല്‍ സാധാരണമായിരിക്കുന്നു. പല രോഗികള്‍ക്കും വിശപ്പ്, നേരിയ ഓക്കാനം അല്ലെങ്കില്‍ അസ്വസ്ഥത എന്നിവ അനുഭവപ്പെടുന്നു. ശ്വസന പ്രശ്‌നങ്ങള്‍ ഇല്ലാതെയും ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം. നേരത്തേ കൊവിഡിന്റെ പ്രധാന ലക്ഷണം ശ്വസന പ്രശ്‌നമായിരുന്നു. 
 
മറ്റൊന്ന് മൂക്കൊലിപ്പാണ്. മുന്‍ വകഭേദങ്ങളില്‍ ഇത് കണ്ടിരുന്നെങ്കിലും, 2025 കേസുകളില്‍ മൂക്കൊലിപ്പ് പലപ്പോഴും ആദ്യ ലക്ഷണമാണ്. ചിലപ്പോള്‍ ഇത് സീസണല്‍ അലര്‍ജിയോ ജലദോഷമോ ആണെന്ന് തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. കൂടാതെ 'ബ്രെയിന്‍ ഫോഗ്' എന്നറിയപ്പെടുന്ന മാനസിക പ്രശ്‌നത്തോടുകൂടിയ തലവേദന രോഗികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രദ്ധ, മെമ്മറി അല്ലെങ്കില്‍ തീരുമാനമെടുക്കല്‍ എന്നിവ ആവശ്യമുള്ള ജോലികള്‍ പെട്ടെന്ന് കൂടുതല്‍ ബുദ്ധിമുട്ടായി തോന്നിയേക്കാം.
 
എല്ലാ COVID-19 പനികളും ഉയര്‍ന്നതല്ല സമീപകാലത്തെ പല കേസുകളിലും 99°F നും 100.4°F നും ഇടയിലുള്ള താപനില കാണിക്കുന്നു. ഇവ വിറയലിനൊപ്പം വരാം, ഇത് എളുപ്പത്തില്‍ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊലി കളഞ്ഞ ശേഷം സവാള നന്നായി കഴുകുക; കാരണം ഇതാണ്