മലത്തിന്റെ നിറത്തില്‍ നിന്ന് അറിയാം നിങ്ങള്‍ക്ക് എന്തെങ്കിലും രോഗമുണ്ടോയെന്ന് !

നാരുകള്‍ (ഫൈബര്‍) കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതാണ് ദഹന സംവിധാനം കൃത്യമാകാനും അനായാസം മല വിസര്‍ജനം നടത്താനും നല്ലത്

Webdunia
ഞായര്‍, 23 ജൂലൈ 2023 (10:22 IST)
ദിവസവും കൃത്യസമയത്ത് മലവിസര്‍ജനം നടത്തുന്നതാണ് ആരോഗ്യകരമായ രീതി. നിങ്ങളുടെ ദഹന സംവിധാനം മികച്ചതാണെങ്കില്‍ മാത്രമേ അങ്ങനെ നടക്കൂ. ദഹന സംവിധാനത്തില്‍ പ്രശ്‌നങ്ങളോ വയറിനുള്ളില്‍ എന്തെങ്കിലും അസുഖങ്ങളോ ഉണ്ടെങ്കില്‍ നിങ്ങളുടെ മലവിസര്‍ജനം കഠിനമാകുകയും മലത്തിന്റെ നിറത്തില്‍ മാറ്റം സംഭവിക്കുകയും ചെയ്യുന്നു. 
 
നാരുകള്‍ (ഫൈബര്‍) കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതാണ് ദഹന സംവിധാനം കൃത്യമാകാനും അനായാസം മല വിസര്‍ജനം നടത്താനും നല്ലത്. പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മലവിസര്‍ജനം കഠിനമാകാനും ദഹന വ്യവസ്ഥ താളം തെറ്റാനും സാധ്യതയുണ്ട്. അതായത് വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതിന് നിയന്ത്രണം വേണമെന്ന് അര്‍ത്ഥം. 
 
നിങ്ങളുടെ മലത്തിന്റെ നിറം ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ചുവപ്പ്, പച്ച, കറുപ്പ്, കളിമണ്ണ് നിറം എന്നിവയാണ് നിങ്ങളുടെ മലത്തിനെങ്കില്‍ വൈദ്യസഹായം തേടണം. നിങ്ങളുടെ മലത്തിന് സ്ഥിരമായി ചുവപ്പ് നിറമാണെങ്കില്‍ അതിനര്‍ത്ഥം മലത്തില്‍ രക്തത്തിന്റെ സാന്നിധ്യമുണ്ടെന്നാണ്. വന്‍കുടല്‍ അര്‍ബുദം പോലുള്ള അസുഖങ്ങളുടെ ലക്ഷണമായിരിക്കും ഇത്. 
 
കുടലില്‍ ബാക്ടീരിയ, വൈറസ്, അണുബാധ എന്നിവയുണ്ടെങ്കില്‍ നിങ്ങളുടെ മലത്തിന്റെ നിറം പച്ചയായിരിക്കും. ചീര പോലുള്ള ഇരുമ്പിന്റെ അംശമുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ചാലും മലത്തിന് പച്ചനിറം വരാം. സ്ഥിരമായി പച്ച നിറത്തിലാണ് മലമെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്. 
 
കരള്‍, പിത്തസഞ്ചി അസുഖങ്ങള്‍ ഉള്ളവരുടെ മലത്തിന്റെ നിറം കളിമണ്ണിനോട് സദൃശ്യമായിരിക്കും. ആന്തരിക രക്തസ്രാവം, അള്‍സര്‍, വന്‍കുടലിലെ അര്‍ബുദം എന്നിവയുണ്ടെങ്കില്‍ മലത്തിന്റെ നിറം കടുംകറുപ്പ് നിറമായിരിക്കും. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് നല്ലതോ?

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

മുളന്തോട്ടി ചെറിയ വൈദ്യതി കടത്തിവിടില്ല, പക്ഷെ തീവ്രതയുള്ളത് കടത്തിവിടും! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

പ്രമേഹ രോഗികള്‍ക്കു ഇഡ്ഡലി നല്ലതാണോ?

അടുത്ത ലേഖനം
Show comments